CricketLatestNewsNews in BriefSports

ഇന്ത്യക്ക് ദയനീയ തകര്‍ച്ച: 10 ഓവര്‍ പൂര്‍ത്തിയാവുംമുമ്പ് 4 വിക്കറ്റുകള്‍ നഷ്ടമായി; ന്യൂസിലന്‍ഡിനെതിരെ വിജയലക്ഷ്യം 240

By Web Desk

ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച. 240 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് പത്തോവര്‍ പൂര്‍ത്തിയാവും മുമ്പ് 4 വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ, കെ.എല്‍ രാഹുല്‍, ക്യാപ്റ്റന്‍ വിരാട് കോലി, ദിനേഷ് കാര്‍ത്തിക് എന്നിവരാണ് പുറത്തായത്.

7 പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ കെ.എല്‍ രാഹുലിനെ മാറ്റ് ഹെന്റിയുടെ പന്തില്‍ ടോം ലാഥം ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 25 പന്തുകളില്‍ നിന്ന് 6 റണ്‍സ് മാത്രമെടുത്ത ദിനേഷ് കാര്‍ത്തിക്കിനെ മാറ്റ് ഹെന്റിയുടെ പന്തില്‍ ജിമ്മി നീഷം ക്യാച്ചെടുത്ത് പുറത്താക്കി.

4 പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രം നേടി നില്‍ക്കെയാണ് രോഹിത് ശര്‍മ്മ പുറത്തായത്. മാറ്റ് ഹെന്‍റിയുടെ പന്തില്‍ ടോം ലാഥത്തിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. 6 പന്തുകളില്‍ നിന്ന് 1 റണ്‍സ് മാത്രം നേടിയ കോലിയെ ട്രെന്‍ഡ് ബൗള്‍ട് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്..

മഴ മൂലം ഇന്നലെ ഇടയ്ക്കുവച്ച് നിര്‍ത്തിയ കളി 46.1 ഓവറില്‍ 5 വിക്കറ്റിന് 211 റണ്‍സ് എന്ന നിലയില്‍ ഇന്ന് പുനരാരംഭിച്ച ന്യൂസിലന്‍ഡിന് നിശ്ചിത 50 ഓവറില്‍ 28 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞൂള്ളൂ. 2 വിക്കറ്റുകളും അവര്‍ക്ക് നഷ്ടമായി.

11 പന്തുകളില്‍ നിന്ന് 10 റണ്‍സ് നേടിയ ടോം ലാഥമിനെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ രവീന്ദ്ര ജഡേജ പിടിച്ചു പുറത്താക്കി. 2 പന്തുകളില്‍ നിന്ന് ഒരു റണ്‍സെടുത്ത മാറ്റ് ഹെന്റിയെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി പിടിച്ചു പുറത്താക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close