News in Brief
അമിത്ഷായ്ക്ക് ആഭ്യന്തരം, രാജ് നാഥ്സിംഗിന് പ്രതിരോധം, സ്മൃതിക്ക് സുപ്രധാന വകുപ്പ്: വിജയത്തിന് പകിട്ടേറ്റിയവരെ ഒപ്പം നിര്‍ത്താനൊരുങ്ങി മോദിതിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കേസ് സിബിഐ ഏറ്റെടുത്തേക്കുംമധുവിധുയാത്രക്കിടയില്‍ വാഹനാപകടം; മൈസൂരില്‍ 4 മലയാളികള്‍ മരിച്ചുകേന്ദ്രമന്ത്രിസഭാ യോഗം വൈകീട്ട് 5ന്, സത്യപ്രതിജ്‍ഞയില്‍ തീരുമാനമാകും: മോദിയും അമിത് ഷായും അദ്വാനിയെ സന്ദര്‍ശിച്ചുകര്‍ണ്ണാടക ഭരണം കൈക്കലാക്കാന്‍ ബിജെപി ശ്രമം ഊര്‍ജ്ജിതം; ഭരണം പോകാതിരിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് നെട്ടോട്ടം; മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും
LatestNationalNewsNews in BriefWorld

ഇന്ത്യക്കെതിരെ അമേരിക്ക: ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം അമേരിക്ക ഉപേക്ഷിക്കുന്നു

By Web Desk

വ്യാപാര രംഗത്ത് ഇന്ത്യക്ക് തിരിച്ചടി നല്‍കിക്കൊണ്ട് അമേരിക്കന്‍ നീക്കം. ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇന്ത്യയിലെ വിപണിയില്‍ അമേരിക്കയ്ക്ക് ആവശ്യമായത്ര സാധ്യതകളും അവസരങ്ങളും ലഭിക്കുന്നില്ലെന്ന വിമര്‍ശനവുമായാണ് അമേരിക്കയുടെ നടപടി.

നേരത്തേ 5.6 ബില്ല്യന്‍ ഡോളര്‍ മൂല്യം വരുന്ന ഇന്ത്യയില്‍‌ നിന്നുള്ള കയറ്റുമതിക്ക് നികുതി ഈടാക്കേണ്ടെന്നായിരുന്നു അമേരിക്കയുടെ നയം. ഇത് ഉപേക്ഷിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ട്രംപ് യുഎസ് പ്രതിനിധി സഭാനേതാക്കള്‍ക്ക് കത്തയച്ചു. ഈ നടപടികള്‍ ഞാനെടുക്കുന്നത് അമേരിക്കയും ഇന്ത്യന്‍ ഭരണകൂടവും തമ്മിലുള്ള വന്‍ വ്യാപാര സംഘര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്നാണ് കത്തില്‍ പ്രസിഡന്‍റ് പറയുന്നത്.

ഇന്ത്യക്കൊപ്പം തുര്‍ക്കിയുമായുള്ള വ്യാപാര സൗഹൃദവും അമേരിക്ക ഉപേക്ഷിക്കും. കഴിഞ്ഞ ജൂണില്‍ മുപ്പതിലധികം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ അധിക നികുതി ചുമത്തിയത് അമേരിക്കയുടെ ദേഷ്യത്തിന് ഇടയാക്കിയിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close