LatestNationalNewsNews in BriefWorld

ജിസാറ്റ് – 31 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

By Web Desk

വാര്‍ത്താവിനിമയ രംഗത്ത് വന്‍ പരിവര്‍ത്തനങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷയോടെ ഭാരതത്തിന്‍റെ നാല്പതാമത് വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് – 31 വിജയകരമായി വിക്ഷേപിച്ചു. അമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപിച്ചത്. 2,535 കിലോഗ്രാം ഭാരമുള്ള ജി-സാറ്റ് 31 നെ ഭ്രമണപഥത്തിലെത്തിച്ചത് ഏരിയന്‍-5 റോക്കറ്റാണ്.

42 മിനിറ്റ് കൊണ്ടാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.31 നായിരുന്നു വിക്ഷേപണം.

15 വര്‍ഷം പ്രവര്‍ത്തനശേഷിയുള്ള ഉപഗ്രഹത്തിന് ഇന്ത്യന്‍ ഭൂഖണ്ഡത്തിലെയും ഇന്ത്യന്‍ ദ്വീപുകളിലെയും ആശയ വിനിമയ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ടെലിവിഷന്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് വാര്‍ത്താശേഖരണം, ടെലികമ്മ്യൂണിക്കേഷന്‍, വിസാറ്റ് നെറ്റ് വര്‍ക്ക്, ഡിടിഎച്ച് ടെലിവിഷന്‍ സര്‍വീസ്, ഡിഎസ്എന്‍ജി തുടങ്ങിയ മേഖലകളില്‍ ഉപഗ്രഹത്തിന്‍റെ സേവനം വന്‍ കുതിപ്പുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close