News in BriefWorld

അഞ്ചാംതവണയും ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേല്‍ പ്രധാനമന്ത്രി

By Web Desk

സ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു അധികാരമേറ്റു. ഇത് അഞ്ചാം തവണയാണ് നെതന്യാഹു പ്രധാനമന്ത്രിയാകുന്നത്. സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് അധികാരലബ്ധി.

ഏപ്രില്‍ ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ഇസ്രയേലിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രി എന്ന നേട്ടത്തിനുടമയായി നെതന്യാഹു.

നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്ക് 35 സീറ്റുകളാണ് ലഭിച്ചത്. പ്രതിപക്ഷമായ മുന്‍ സൈനിക മേധാവി ബെന്നി ഗ്ലാന്‍റ്സിന്റെ പാര്ട്ടിയായ ബ്ലൂ ആൻറ് വൈറ്റ് സഖ്യത്തിനും 35 സീറ്റുകൾ ലഭിച്ചു. തീവ്രവലതുപക്ഷ പാർട്ടികളുടെ പിന്തുണ ഉറപ്പിച്ചാണ് നെതന്യാഹു സർക്കാർ രൂപവത്കരണത്തിനൊരുങ്ങുന്നത്. 120 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിന് 65 സീറ്റുകൾ വേണം. സഖ്യകക്ഷികളുടെ പിന്തുണയോടെ വീണ്ടും അദ്ദേഹം അധികാരത്തില്‍ എത്തുകയായിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close