EnviromentKeralaNationalNewsNews in BriefWorld

യുവതികളെ പ്രവേശിപ്പിക്കുമെന്ന് ഐഎസ്ആര്‍ഒ: ഒരു യുവതിയടക്കം 3പേരെ പ്രവേശിപ്പിക്കും; യുവതീപ്രവേശനത്തിനായി പരിശീലനം നല്‍കും

ഹിരാകാശത്ത് യുവതീപ്രവേശനം നടത്താന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നു. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ‌്ആർഒയുടെ ഗഗൻയാൻ ദൗത്യം 2021 ഡിസംബറിൽ ഒരു യുവതിയടക്കം മൂന്നു പേരെ ബഹിരാകാശത്തേയ്ക്ക് അയക്കാന്‍ ഒരുങ്ങുന്നു. ഏഴുദിവസത്തേക്ക് ഇവരെ ബഹിരാകാശത്തേക്ക് അയക്കാനാണ് പദ്ധതി.ഇതിനായുള്ള ആകെ ചെലവ് 3,0000 കോടിരൂപയാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവൻ അറിയിച്ചു.

ജിഎസ‌്എൽവി മാർക്ക‌്–-3 റോക്കറ്റില്‍ കയറിയായിരിക്കും യുവതിയടക്കമുള്ള യാത്രക്കാര്‍ കുതിക്കുക. അതിന് മുമ്പ് ആളില്ലാ പരീക്ഷണ വിക്ഷേപണങ്ങൾ നടത്തും. ശ്രീഹരിക്കോട്ടയിൽനിന്നായിരിക്കും ഇത്തരം പരീക്ഷണങ്ങള്‍ നടത്തുക. 2020 ഡിസംബര്‍, 2021 ജൂലൈ എന്നീ മാസങ്ങളിലായിരിക്കും ഇത് നടത്തുക. ഈ ദൗത്യത്തിന‌് റഷ്യ, ഫ്രാൻസ് എന്നീ രാഷ്ട്രങ്ങള്‍ സാങ്കേതിക സഹായം നല്‍കും.

വ്യോമനോട്ട‌് എന്ന പേരിലായിരിക്കും ബഹിരാകാശ സഞ്ചാരികളെ വിളിക്കുക. വ്യോം എന്നതിന് ബഹിരാകാശം, ആകാശം എന്നൊക്കെയാണ് സംസ‌്കൃതത്തില്‍ അര്‍ത്ഥം.വ്യോമനോട്ടുകളുടെ ആദ്യ പരിശീലനം ഇന്ത്യയിലായിരിക്കും നടക്കുക. തുടര്‍ന്ന് റഷ്യയില്‍ വിദഗ്‌ധ പരിശീലനവും നല്‍കും. യുവതിയടക്കമുള്ള ബഹിരാകാശ സഞ്ചാരികളെ തെരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടി ഉടൻ തുടങ്ങും.

ദൗത്യത്തിന്റെ മുഖ്യ ചുമതല മലയാളിയായ ഡോ. എസ‌് ഉണ്ണികൃഷ്‌ണൻ നായർക്കാണ്. ഗഗൻയാൻ ദൗത്യം വിജയിച്ചാല്‍ ഈ രംഗത്ത് ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തേയ്ക്ക് ഉയരും. നിലവില്‍ റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണ് സ്വന്തം പേടകത്തിൽ മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ചതിന്‍റെ പദവി വഹിക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close