News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
CrimeKeralaLatestLocalNationalNewsNews in BriefWorld

ചാരക്കേസ് കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഫൗസിയ: കേസില്‍ രാഷ്ട്രീയ അജണ്ടകളുണ്ടായിരുന്നു

By Web Desk

വ്യാജമായ ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ കൃത്യമായ ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ അജണ്ടകളുണ്ടായിരുന്നുവെന്ന് മറിയം റഷീദയൊടൊപ്പം പ്രതിയാക്കപ്പെട്ട മാലി സ്വദേശിനി ഫൗസിയ ഹസന്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. മറിയം റഷീദയും താനും ഇരകളാക്കപ്പെടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഞാനും മറിയം റഷീദയും ആയുധങ്ങളായി മാറുകയായിരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും.എനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. രണ്ട് പേര്‍ക്കും കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ഫൗസിയ ഹസന്‍ പറഞ്ഞു

അന്ന് പൊലീസുദ്യോഗസ്ഥനായിരുന്ന എസ് വിജയനാണ് ചാരക്കേസിന് പിന്നിലെന്നും ഫൗസിയ ആരോപിച്ചു. തങ്ങള്‍ക്ക് നമ്പി നാരായണനെ പരിചയം പോലുമില്ലായിരുന്നു. സിബിഐ കസ്റ്റഡിയില്‍ വച്ചാണ് നമ്പി നാരായണനെ ആദ്യം കണ്ടത്. നമ്പി നാരായണന്‍ എന്ന പേര് പറയാന്‍ പോലും തങ്ങള്‍ക്ക് പ്രയാസമായിരുന്നു. കെ. കരുണാകരനെയും നരസിംഹറാവുവിന്റെ മകനെയുമൊക്കെ കള്ളക്കേസിലേക്ക് കൊണ്ടുവന്നതില്‍ രാഷ്ട്രീയ അട്ടിമറിയ്ക്കുള്ള അജണ്ടയുണ്ടായിരുന്നുവെന്നും ഫൗസിയ ഹസന്‍ പറഞ്ഞു.

ഈ കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുമെന്നും ഫൗസിയ ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close