LatestNationalNewsNews in Brief

കർണാടക രാഷ്ട്രീയ പ്രതിസന്ധി; കോൺഗ്രസിന് വീണ്ടും തിരിച്ചടി; 2 കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂടി രാജിവച്ചു

By web desk

ര്‍ണാടകയില്‍ രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂടി രാജി വെച്ചു. സുധാകര്‍, എം.ടി.ബി നാഗരാജ് എന്നിവരാണ് സ്പീക്കറെ നേരിട്ട് കണ്ട് രാജി സമര്‍പ്പിച്ചത്. അതേസമയം വിമത എംഎല്‍എമാരെ കാണാനായി മുംബൈയിലെ ഹോട്ടലില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് ഡി കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരികെ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും സഹപ്രവര്‍ത്തകരെ കാണാതെ തിരിച്ച് പോകില്ലെന്ന നിലപാടെടുത്തതോടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്ത് നീക്കിയത്.

ഡി കെ ശിവകുമാറിനെ കാണാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി എം.എല്‍.എമാര്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ശിവകുമാറില്‍ നിന്നും മുഖ്യമന്ത്രി കുമാരസ്വാമിയില്‍ നിന്നും ഭീഷണിയുണ്ടെന്നും അവര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടകയില്‍ രാജി വെച്ച എംഎല്‍എമാരുടെ എണ്ണം 16 ആയി. കോണ്‍ഗ്രസിന്റെ പതിമൂന്ന് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് ഇതുവരെ രാജി വെച്ചത്. വിമത എംഎല്‍മാര്‍ക്ക് രാജിക്കത്ത് നല്‍കി തിരികെ എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് രണ്ട് എംഎല്‍എമാര്‍ കൂടി രാജി വെച്ചത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close