KeralaLatestNationalNewsNews in BriefWorld

കശ്മീരിനുണ്ടായിരുന്നത് പ്രത്യേക പദവിയല്ല, പ്രത്യേക വിവേചനമായിരുന്നു: അജിത് ഡോവല്‍

By web desk

മ്മുകശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് പാകിസ്ഥാന്റെ പെരുമാറ്റത്തിനനുസരിച്ചായിരിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. 370-ാം വകുപ്പ് റദ്ദാക്കിയ നടപടിയെ ഭൂരിപക്ഷം കശ്മീരികളും അനുകൂലിക്കുന്നതായി തനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്ന് അജിത് ഡോവല്‍ വ്യക്‌തമാക്കി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അജിത് ഡോവല്‍.

“370-ാം അനുച്ഛേദപ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്നത് പ്രത്യേക പദവിയല്ല, പ്രത്യേക വിവേചനമായിരുന്നു. അത് റദ്ദാക്കുന്നതിലൂടെ കശ്മീരികളെ മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പമാക്കുകയാണ് ചെയ്തത്. ഭീകരരെ നേരിടുന്നതിനാണ് കശ്മീര്‍ താഴ്‌വരയില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. പൊതുക്രമം കൈകാര്യം ചെയ്യുന്നതിന് പോലീസും കേന്ദ്ര സേനയും ഉണ്ടെന്ന് അജിത് ഡോവല്‍ വ്യക്തമാക്കി. കശ്മീര്‍ താഴ്‌വരയിലെ എല്ലാ നിയന്ത്രണങ്ങളും എടുത്തകളയണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത് പാക്കിസ്ഥാന്റെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കും.

പാകിസ്താന്‍ തീവ്രവാദികള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കാതിരിക്കുകയും, പാകിസ്താന്റെ മൊബൈല്‍ ടവറുകള്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നത് നിര്‍ത്തുകയും ചെയ്യണം. അങ്ങനെയാണെങ്കില്‍ തീവ്രവാദികളുടെ ഇടപെടലുകളും ഭീഷണിയും ഇല്ലാതാകും. അതോടെ ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാവും”, അജത് ഡോവല്‍ പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close