News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
BREAKING NEWSCrimeLatestNationalNewsNews in Brief

കശ്മീരില്‍ 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 6 പ്രതികള്‍ കുറ്റക്കാര്‍: പ്രായപൂര്‍ത്തിയാകാത്ത വിശാലിനെ വെറുതേവിട്ടു; ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം; നരാധമന്മാര്‍ക്കുള്ള വിധി കാതോര്‍ത്ത് രാജ്യം

By Web Desk

ശ്മീരിലെ കത്‌വയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഏഴുപേരില്‍ ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പഞ്ചാബിലെ പഠാന്‍കോട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.

ഗ്രാമമുഖ്യൻ സഞ്ജി റാം, മകൻ വിശാൽ, പൊലീസ് ഉദ്യോഗസ്ഥരായ ദീപക് കജൂരിയ, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ അടക്കമുള്ളവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. പഠാന്‍കോട്ടിലെ ജില്ല സെഷന്‍സ് കോടതി ഉച്ചയ്ക്ക് രണ്ടു മണിക്ക് ഇവര്‍ക്കുള്ള ശിക്ഷ വിധിക്കും. സാഞ്ജി റാമിന്റെ മകനായ പ്രായപൂര്‍ത്തിയാകാത്ത വിശാലിനെ വെറുതേ വിട്ടു.

സുരക്ഷാകാരണങ്ങളാല്‍ കശ്മീരില്‍നിന്ന് മാറ്റി പഞ്ചാബിലെ പഠാന്‍കോട്ടെ പ്രത്യേക കോടതിയിലായിരുന്നു വിചാരണ നടന്നത്. അറസ്റ്റിലായ പ്രതികളെ അവിടുത്തെ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. വിധി പറയുന്ന പഠാന്‍കോട്ടെ പ്രത്യേക കോടതിയില്‍ വന്‍ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.

ഈ മാസം മൂന്നിന് കേസിന്റെ വിചാരണ പൂര്‍ത്തിയായിരുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്. 2018 ജനുവരിയിലാണ് രാജ്യമെമ്പാടും വന്‍ പ്രതിഷേധത്തിന് കാരണമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും കൊലപാതകം നടത്തിയതിനുമാണ് ഇവരെ കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികളില്‍ മുന്ന് പേര്‍ പൊലീസുകാരാണ്.

കുറ്റകൃത്യം നടന്ന് 16 മാസത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. അടച്ചിട്ട മുറിയിലായിരുന്നു വിധിപ്രസ്താവം.

ജമ്മു കശ്മീരിലെ കത്വ ഗ്രാമത്തില്‍ നിന്ന് 2018 ജനുവരി പത്തിന് കാണാതായ നാടോടി കുടുംബത്തിലെ എട്ടുവയസ്സുകാരിയുടെ മൃതദേഹം 17നാണ് കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ഈ പ്രദേശത്ത് നിന്ന് നാടോടികളാ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുന്നതിന് വേണ്ടി സവര്‍ണ്ണ ഹിന്ദുക്കള്‍ മനപ്പൂര്‍വ്വം നടത്തിയതായിരുന്നു ബലാത്സംഗവും കൊലയുമെന്ന് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close