LatestNationalNewsNews in BriefWorld

കശ്മീര്‍; ഇന്ത്യക്കെതിരെയുള്ള പ്രതിഷേധ റാലിക്ക് ഇന്ന് തുടക്കം

By web desk

ശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പ്രതിഷേധ റാലിയുമായി ഇമ്രാന്‍ഖാന്‍. ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ച പ്രതിഷേധ റാലി സമ്മേളനത്തിന് ഇന്ന് തുടക്കം. പാകിസ്ഥാന്‍ കശ്മീര്‍ ജനതയ്‌ക്കൊപ്പമാണെന്നും, ലോകശ്രദ്ധ കശ്മീരിലേക്ക് എന്നീ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് ഇക്കുറി ഇമ്രാന്‍ ഖാന്‍ റാലി സംഘടിപ്പിക്കുന്നത്.

റാലിയില്‍ ഇമ്രാന്‍ നയപ്രഖ്യാപന പ്രസ്താവന നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ലക്ഷ്യമിട്ടുള്ളതാണ് ഇമ്രാന്റെ നയപ്രഖ്യാപനം എന്നാണ് വിലയിരുത്തൽ. വന്‍ റാലിക്കായി സെപ്റ്റംബര്‍ 11-നായിരുന്നു ഇമ്രാന്‍ ട്വീറ്റിലൂടെ ആഹ്വാനം ചെയ്തത്. കശ്മീര്‍ വിഷയത്തില്‍ നിരന്തരം ഇടപെടല്‍ നടത്തിയിട്ടും വിജയിക്കാതെ വന്നപ്പോഴാണ് ഇമ്രാന്‍ പുതിയ നീക്കവുമായി രംഗത്തെത്തിയത്.

കശ്മീര്‍ വിഷയം അന്താരാഷ്ട്രതലത്തില്‍ എത്തിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് യുഎന്‍ കൂടി വ്യക്തമാക്കിയതോടെ പാകിസ്ഥാന്‍ ഒറ്റപ്പെടുകയായിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close