KeralaLatestLocalNewsNews in Brief

കരമന ബാറ്റാ ഷോറൂം അഗ്നിബാധ: ഗോഡൗണ്‍ കത്തിനശിച്ചു; തീ അണച്ചു

By Web Desk

തിരുവനന്തപുരം കരമനയിലെ ബാറ്റാ ഷോറൂമില്‍ പടര്‍ന്നുപിടിച്ച തീ അണച്ചു. ഷോറൂമിന്റെ രണ്ടാംനിലയിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ബുധനാഴ്ച്ച രാവിലെ ഒമ്പതരയോടെയാണ് തീ പടര്‍ന്നത്. അഗ്നിശമന സേനയുടെ നാലു യൂണിറ്റുകള്‍ അരമണിക്കൂറിലേറെ ശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് നിഗമനം. കരമന-കളിയിക്കാവിള ദേശീയപാതയിലെ ബാറ്റാ ഷോറൂമിനോട് ചേര്‍ന്ന ഗോഡൗണിലാണ് തീപിടിച്ചത്.

തിരുവനനന്തപുരം, ചെങ്കല്‍ച്ചുറ എന്നീ യൂണിറ്റുകളില്‍ നിന്നാണ് ഫയര്‍ എന്‍ജിനുകള്‍ എത്തിയത്. ആര്‍ക്കും പരിക്കില്ല.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close