CrimeKeralaLatestNewsNews in Brief

അഭിമന്യു കൊലക്കേസിന്‍റെ വിചാരണ ജൂലൈ രണ്ടിന് തുടങ്ങും: അഭിമന്യുവിന്‍റെ രക്തസാക്ഷിത്വ ദിനവും ജൂലൈ രണ്ട് തന്നെ

By Web Desk

റണാകുളം മഹാരാജാസ‌് കോളേജ‌ിലെ ‌എസ‌്എഫ‌്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജൂലൈ രണ്ടിന് ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ ഡിസ‌്ട്രിക്ട‌് ആൻഡ‌് സെഷൻസ് കോടതിയിലാണ് വിചാരണം. അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനം കൂടിയാണ് ജൂലൈ രണ്ട്.

കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രധാന പ്രതികൾ പിടിയിലായത‌് 90 ദിവസത്തിനകമാണ്‌. ക്യാമ്പസ‌് ഫ്രണ്ട‌്, പോപ്പുലർ ഫ്രണ്ട‌് പ്രവര്‍ത്തകരായ 16 പ്രതികളിൽ 14 പേരും ജയിലിലാണ്.

ഒന്നാം പ്രതിയും മഹാരാജാസ് ക്യാമ്പസ‌് ഫ്രണ്ട‌് യൂണിറ്റ‌് സെക്രട്ടറിയുമായിരുന്ന അരൂക്കുറ്റി വടുതല നദ്‌വത്ത് നഗർ ജാവേദ് മൻസിലിൽ ജെ ഐ മുഹമ്മദ് (20), രണ്ടാം പ്രതിയും ക്യാമ്പസ‌് ഫ്രണ്ട‌് ജില്ലാ പ്രസിഡന്റ‌ുമായ എരുമത്തല ചാമക്കാലായിൽ ആരിഫ് ബിൻ സലീം (25), ആരിഫിന്റെ സഹോദരൻ ആദിൽ ബിൻ സലീം (23), പള്ളുരുത്തി പുതിയാണ്ടിൽ റിയാസ് ഹുസൈൻ (37), കോട്ടയം കങ്ങഴ ചിറക്കൽ ബിലാൽ സജി (18), മഹാരാജാസിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥി പത്തനംതിട്ട കോട്ടങ്കൽ നരകത്തിനംകുഴി വീട്ടിൽ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി എം റജീബ് (25), നെട്ടൂർ പെരിങ്ങോട്ട് പറമ്പ് അബ്ദുൽ നാസർ (നാച്ചു–- 24), പള്ളുരുത്തിയിലെ കില്ലർ ഗ്രൂപ്പ‌് അംഗം പുളിക്കനാട്ട് പി എച്ച് സനീഷ് (32), ഒമ്പതാം പ്രതി ഷിഫാസ‌് (ചിപ്പു), 11–-ാം പ്രതി ജിസാൽ റസാഖ‌്, 14–-ാം പ്രതി ഫായിസ‌് ഫയാസ‌്, 15–-ാം പ്രതി തൻസീൽ എന്നിവരാണ‌് പിടിയിലായത‌്. പതിനാറാം പ്രതി സനിദ‌് കോടതിയിൽ കീഴടങ്ങി.

അഭിമന്യുവിനെ കുത്തിയ പനങ്ങാട‌് സ്വദേശി സഹലിനെയും ഷഹീമിനെയുമാണ് ഇനി പിടിക്കാനുള്ളത്. ഇവർക്കായി പൊലീസ‌് ലുക്ക‌് ഔട്ട‌് നോട്ടീസ‌് പുറപ്പെടുവിച്ചിട്ടുണ്ട‌്. ഇവർ പത്തും പന്ത്രണ്ടും പ്രതികളാണ‌്.

കേസിലെ പ്രതികളെയെല്ലാം സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അഭിമന്യുവിനെ കുത്താനുപയോഗിച്ച കത്തിയും ആക്രമിക്കാനുപയോഗിച്ച ആയുധങ്ങളും കോടതിയിൽ ഹാജരാക്കി.

2018 ജൂലൈ രണ്ടിന് രാത്രി 12.30നാണ‌് അഭിമന്യു എന്ന ഇരുപതുകാരനെ കുത്തിക്കൊന്നത‌്. കോളേജിലെ എസ‌്എഫ‌്ഐ പ്രവർത്തകരായ അർജുൻ, വിനീത് എന്നിവരെ കുത്തിപ്പരിക്കേൽപ്പിക്കുകയും രാഹുലിനെ ഇടിക്കട്ടകൊണ്ട് മുഖത്തിടിക്കുകയും ചെയ്തിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close