CrimeKeralaLatestNewsNews in Brief

‘വലിച്ചുകീറല്‍’ പ്രസംഗം: കൊല്ലം തുളസി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ബരിമലയിൽ സുപ്രീംകോടതി വിധി പ്രകാരം ക്ഷേത്ര ദര്‍ശനത്തിന് പോകാനൊരുങ്ങുന്ന സ്‌ത്രീകളെ വലിച്ചുകീറണമെന്ന്‌ പ്രസംഗിച്ച കേസില്‍ ചലച്ചിത്ര നടൻ കൊല്ലം തുളസി കീഴടങ്ങി. രാവിലെ കൊല്ലം ചവറ പൊലീസ്‌ സ്‌റ്റേഷനിലാണ്‌ കീഴടങ്ങിയത്‌. കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം കൊല്ലം തുളസിയെ ചവറ കോടതിയിൽ ഹാജരാക്കും.

ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഉടന്‍ ഹാജരാകണമെന്ന് കൊല്ലം തുളസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. 2018 ഒക്ടോബര്‍ 12 ന് കൊല്ലം ചവറയില്‍ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള നയിച്ച ശബരിമല സംരക്ഷണജാഥയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിയിലാണ് കൊല്ലം തുളസി പ്രസംഗിച്ചത്.

ശബരിമലയിൽ ചില സ്ത്രീകള്‍ വരുമെന്നും അവരെ രണ്ടായി വലിച്ചു കീറി ഒരുഭാഗം സുപ്രീംകോടതിയിലേക്കും മറ്റൊന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വലിച്ചെറിയണമെന്നുമാണ്‌ കൊല്ലം തുളസി പ്രസംഗിച്ചത്‌. സംഭവം വിവാദമായതോടെ കൊല്ലം തുളസി പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.

ഡിവൈഎഫ്ഐ ചവറ മേഖലാ സെക്രട്ടറി രതീഷ് നൽകിയ പരാതിയിലാണു ചവറ പൊലീസ് കേസെടുത്തത്. ജില്ലാ കോടതിയും ഹൈക്കോടതിയും തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഇതിനു പുറമേ സംസ്ഥാന വനിതാ കമ്മിഷൻ രജിസ്റ്റർ ചെയ്ത കേസിൽ കമീഷനു മുന്നില്‍ ഹാജരായി കൊല്ലം തുളസി മാപ്പുപറയുകയും ചെയ്തിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close