CrimeKeralaLatestNewsNews in Brief

നടിയെ ആക്രമിച്ച കേസ്: വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുതെന്ന് പള്‍സര്‍ സുനി; വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്ന് ആരോപണം

By Web Desk

ടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ എറണാകുളത്തിനു പുറത്തേക്ക് മാറ്റരുതെന്ന് മുഖ്യ പ്രതി പള്‍സര്‍ സുനി കോടതിയില്‍ അപേക്ഷ നല്‍കി. നേരത്തെ, കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. നടിയുടെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് വിചാരണ എറണാകുളത്തുനിന്ന് മാറ്റരുതെന്ന അപേക്ഷയുമായി സുനി എത്തിയിരിക്കുന്നത്.

നടിയുടെ ഹര്‍ജിയും സുനിയുടെ അപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. മറ്റ്‌ ജില്ലയിലേക്ക് കേസ് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സുനിയുടെ വാദം. സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനുമാണ് നടിയുടെ ശ്രമമെന്നും സുനിയുടെ അപേക്ഷയില്‍ പറയുന്നു. ജയിലിലായതിനാല്‍ സുനിക്ക് മറ്റു ജില്ലകളില്‍ കേസ് നടത്താന്‍ വരുമാനമില്ലാത്ത ഗതികെട്ട അവസ്ഥയിലാണെന്നും അഭിഭാഷകന്‍ അപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് മുഖ്യപ്രതിയായ സുനിയുടെ ഭാഗത്തുനിന്നുള്ളതെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.

പ്രത്യേക കോടതി വേണമെന്ന നടിയുടെ ആവശ്യം സര്‍ക്കാര്‍ നേരത്തേ അംഗീകരിച്ചിരുന്നു. വനിതാ ജഡ്ജിയുയെ കാര്യത്തിലും ഏകദേശം അനുഭാവപൂര്‍ണ്ണമായ നിലപാട് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. അതിനിടയിലാണ് പള്‍സര്‍ സുനി വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുതെന്ന് അപേക്ഷ നല്‍കിയിരിക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close