EntertainmentKeralaLatestNewsNewsWorld

പോലീസ് സുരക്ഷയില്‍ ആനന്ദ് പട് വര്‍ധന്‍റെ ‘റീസണ്‍’ പ്രദര്‍ശിപ്പിച്ചു: വിവാദചിത്രം നീണ്ടുനിന്നത് നാലു മണിക്കൂര്‍; അന്ധവിശ്വാസങ്ങളെ യുക്തി കൊണ്ട് എതിര്‍ക്കണമെന്ന് സംവിധായകന്‍

By Web Desk

നത്ത പോലീസ് സുരക്ഷയില്‍ പ്രമുഖ ഡോക്യുമെന്‍ററി സംവിധായകന്‍ ആനന്ദ് പട് വര്‍ധന്‍റെ റീസണ്‍ എന്ന ഡോക്യുമെന്‍ററി ചിത്രം തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ചു. സംഘപരിവാര്‍ സംഘടനകളെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിക്കുന്ന ഈ ചിത്രത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി ഇന്നലെ നീക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് 4 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം ഇന്ന് കേരള അന്താരാഷ്ട്ര ഡോക്യുമെന്‍ററി ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത്. രാവിലെ 9.30ന് തുടങ്ങിയ പ്രദര്‍ശനം അവസാനിച്ചത് ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു.

മേളയില്‍ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പുരോഗമന വാദികളായ ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തിയവരുടെ രാഷ്ട്രീയ അജണ്ട വ്യക്തമാക്കുന്ന ഈ സിനിമ ദളിത് വിദ്യാര്‍ത്ഥി നേതാവായ രോഹിത് വെമുലയുടെ ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണങ്ങളെയും വെളിപ്പെടുത്തുന്നു. ചലച്ചിത്ര അക്കാദമി നടത്തിയ നിയമപ്പോരാട്ടം കൊണ്ടാണ് ചിത്രം പ്രദര്‍ശിപ്പിക്കാനായതെന്ന് പ്രദര്‍ശനത്തിന് ശേഷമുള്ള ചോദ്യോത്തര വേളയില്‍ ആനന്ദ് പട് വര്‍ധന്‍ പറഞ്ഞു.

ചിത്രം അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി ഇന്നലെയാണ് അനുമതി നല്‍കിയത്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്ത ചിത്രങ്ങള്‍ക്ക് അന്താരാഷ്ട്ര മേളകളില്‍ പ്രത്യേക പ്രദര്‍ശനം നടത്തുന്നതിന് സെന്‍സര്‍ ഇളവ് നല്‍കുന്ന പതിവുണ്ട്. ഈ ഇളവ് നല്‍കാതെയാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം പ്രദര്‍ശനം തടഞ്ഞത്. ഇതിനെതിരെ ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ചിത്രം ഇന്നലെയായിരുന്നു പ്രദര്‍ശിപ്പിക്കേണ്ടത്. ഹൈക്കോടതിയില്‍ നിന്ന് ഇന്ന് പ്രദര്‍ശനാനുമതി ലഭിച്ച സാഹചര്യത്തിലാണ് മേളയുടെ അവസാന ദിവസമായ ഇന്ന് ചിത്രം പ്രദര്‍ശിപ്പിച്ചത്.

സിപിഐ നേതാവും പുരോമഗന വാദിയുമായിരുന്ന ഗോവിന്ദ് പൻസാരെ, യുക്തിവാദി നേതാവായിരുന്ന നരേന്ദ്ര ധബോൽക്കർ, മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് എന്നിവരെ തീവ്ര ഹിന്ദുസംഘടനകൾ കൊലപ്പെടുത്തിയതിനെ ചോദ്യം ചെയ്യുന്ന രൂപത്തിലാണ് റീസണ്‍ അഥവാ വിവേക് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളിലും കേരള അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ ചലച്ചിത്രങ്ങള്‍ക്ക് പ്രദര്‍ശനം വിലക്കിയിട്ടുണ്ട്. 2017-ല്‍ പി.എം രാമചന്ദ്ര സംവിധാനം ചെയ്ത ദി അൺബെയറബിൾ ബീയിങ് ഓഫ് ലൈറ്റ്നസ് (The Unbearable Being of Lightness), ഫാസിൽ എൻ.സി, ഷോൺ സെബാസ്റ്റ്യൻ എന്നിവർ സംവിധാനം ചെയ്ത ഇൻ ദി ഷെയ്ഡ് ഓഫ് ഫാളൻ ചിനാർ (In the Shade of Fallen Chinar), കാത്തു ലൂക്കോസിന്റെ മാർച്ച് മാർച്ച് മാർച്ച് എന്നീ ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചിരുന്നു. അവയും കേരള ഹൈക്കോടതിയുടെ അനുമതിയോടെയാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close