News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
KeralaLocalNationalNewsNews in Brief

ഈ തിരിച്ചുവരവ് ഞാന്‍ ആഗ്രഹിച്ചത്; ഇതാണ് ഉചിതമായ സമയം: കുമ്മനം രാജശേഖരന്‍

By Web Desk

സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്കുള്ള തിരിച്ചുവരവ് താന്‍ അഭിലഷിച്ചിരുന്നുവെന്ന് മിസോറാം ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാജിവെച്ച ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാര്‍ട്ടിക്കും താന്‍ മടങ്ങിയെത്തണമെന്ന അഭിലാഷമുണ്ടായിരുന്നു. ഒരേസമയം തനിക്കും പാര്‍ട്ടിക്കും സമാനമായ തോന്നലുണ്ടായപ്പോളാണ് ഇതാണ് രാജിക്കുള്ളസമയമെന്ന് തോന്നി.

ബിജെപി കേന്ദ്ര നേതൃത്വമാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനുമുമ്പും കേന്ദ്രനേതൃത്വം സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. പക്ഷേ ഗവര്‍ണര്‍ പദവിയിലിരുന്നുകൊണ്ട് മിസോറാമില്‍ ചില തിരക്കിട്ട കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടായിരുന്നു. ഇപ്പോഴാണ് അവസരം വന്നതെന്നും കുമ്മനം പറഞ്ഞു.

അടുത്ത ദിവസം തന്നെ കേരളത്തിലേയ്ക്ക് വരുമെന്നും അതിനുശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close