KeralaLatestNewsNews in Brief

സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണവും സമയമാറ്റവും

By Web Desk

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റവും നിയന്ത്രണവും ഉണ്ടാകും.
കൊല്ലം-തിരുവനന്തപുരം റെയില്‍ പാതയില്‍ നവീകരണ ജോലി നടക്കുന്നതിനാലാണ് ഇതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

ചെന്നൈ എഗ്മോറില്‍ നിന്നും പുറപ്പെടേണ്ട ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് തിരുവനന്തപുരത്ത് സര്‍വീസ് അവസാനിപ്പിക്കും. ജൂണ്‍ 26 മുതല്‍ ജൂലൈ 1 വരെയും ജൂലൈ മൂന്ന് മുതല്‍ ആറ് വരെയുമാണ് സര്‍വീസ് അവസാനിപ്പിക്കുക. ഈ ദിവസങ്ങളില്‍ ഈ ട്രെയിന് പകരമായി തിരുവനന്തപുരത്ത് നിന്നും ഒരു പ്രത്യേക പാസഞ്ചര്‍ തീവണ്ടി ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസിന്റെ അതേ സ്റ്റോപ്പുകളോടെ ഗുരുവായൂരിലേക്ക് സര്‍വീസ് നടത്തും.

രാത്രി 12.35 ന് പുറപ്പെടുന്ന കൊച്ചുവേളി-ലോക് മാന്യതിലക് ടെര്‍മിനസ് ദ്വൈവാര സുപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ 20 മിനിട്ട് വൈകി പുലര്‍ച്ചെ 1.55 നാവും പുറപ്പെടുന്നത്. ജൂണ്‍ 27, ജുലൈ 1, ജൂലൈ 4 ദിവസങ്ങളിലായിരിക്കും ഈ സമയമാറ്റമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close