CrimeKeralaNewsNews in Brief

കസ്റ്റഡി മരണം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി; ലോക്കപ്പിനകത്ത് തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഒരാളെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

By Web Desk

ടുക്കി പീരുമേട് കസ്റ്റഡി മരണത്തില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി സതീശനാണ് നോട്ടീസ് നല്‍കിയത്. ലോക്കപ്പിനകത്ത് തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഒരാളെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അടിയന്തിര പ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഒരു ഘട്ടത്തിലും പ്രതിപക്ഷ വിമര്‍ശനങ്ങളെ എതിര്‍ക്കാന്‍ ശ്രമിച്ചില്ല. രാജ്കുമാറിന് മര്‍ദനമേറ്റെന്ന് പരോക്ഷമായി സമ്മതിക്കുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്കുമാറിനെ പീരുമേട് സബ്ജയിലില്‍ കൊണ്ടുവരുമ്പോള്‍ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ എന്തുകൊണ്ട് ഡോക്ടര്‍മാര്‍ കിടത്തി ചികിത്സിക്കാന്‍ ശ്രമിച്ചില്ല എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇത്തരത്തില്‍ അവശ നിലയിലായ രാജ്കുമാറിനെ നെടുങ്കണ്ടത്ത് നിന്നും ദീര്‍ഘ ദൂരം സഞ്ചരിച്ച് കോട്ടയത്തുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴും അവശത കൂടുകയാണുണ്ടാവുക. ഇത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്കപ്പ് മർദ്ദനം വെച്ച് പൊറുപ്പിക്കില്ലന്ന് പിണറായി വിജയൻ വ്യക്തമാക്കി. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി അതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ഒരു പശ്ചാത്താപ പ്രസ്തവനയാണ് നടത്തിയതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. എന്തുകൊണ്ട് കേസ് എടുക്കാന്‍ വൈകി എന്നും സതീശന്‍ ചോദിച്ചു. ദുരൂഹ സാഹചര്യങ്ങളാണ്  കേസിൽ നിലനിൽക്കുന്നത്. രാജ്കുമാറിന്റെ കയ്യിലുള്ള കോടിക്കണക്കിന് രൂപ തട്ടിയെടുക്കാനാണ് പോലീസ് ശ്രമിച്ചത്. നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാൻ അനുവദിക്കില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയുടെ മറുപടിയേ തുടര്‍ന്ന് അടിയന്തര പ്രമേത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close