KeralaLatestLocalNationalNewsNews in BriefWorld

മുഖ്യമന്ത്രിയും സംഘവും നാളെ ജപ്പാനിലേയ്ക്ക്: ലക്ഷ്യം വിദ്യാഭ്യാസ വികസന സഹകരണം

By Web Desk

വിദ്യാഭ്യാസം അടക്കമുള്ള വിവിധ മേഖലകളില്‍ സഹകരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നാളെ ജപ്പാനിലേയ്ക്ക് യാത്ര തിരിക്കും. നവംബര്‍ 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് പരിപാടികള്‍.

വിദ്യാഭ്യാസത്തി് പുറമേ, വ്യവസായം, വിനോദസഞ്ചാരം, ഫിഷറീസ് മേഖലകളിലെ സാമ്പത്തിക-സാങ്കേതിക-വിജ്ഞാന സഹകരണമാണ് ലക്ഷ്യമാക്കുന്നത്.

23ന് ശനിയാഴ്ച മുഖ്യമന്ത്രി ജപ്പാനിലേക്ക് യാത്ര പുറപ്പെടും. വ്യവസായ മന്ത്രി ഇ പി ജയരാജന്‍, ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ ഒപ്പമുണ്ടാകും.

ഒസാക്കയിലും ടോക്യോയിലും നിക്ഷേപ സെമിനാറുകളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ജപ്പാന്‍ ഗവര്‍ണ്‍മെന്‍റിലെ മന്ത്രിമാരുമായി കൂടിക്കാഴ്ചയും നടത്തും. ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി (ജൈക്ക), നിസ്സാന്‍, തോഷിബ, ടൊയോട്ട എന്നിവയുടെ സാരഥികളുമായും ഷിമെയ്ന്‍ ഗവര്‍ണറുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ജപ്പാനിലെ മലയാളി സമൂഹം സംഘടിപ്പിക്കുന്ന യോഗങ്ങളിലും പങ്കെടുക്കും.

കേരളത്തില്‍ നിക്ഷേപിക്കുക എന്ന ബാനറില്‍ കൊറിയയിലെ സോളില്‍ കേരളത്തിന്‍റെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കുന്ന റോഡ് ഷോയും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായുണ്ട്. കൊറിയയിലെ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സുമായി സഹകരിച്ചാണ് ഈ പരിപാടി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close