News in Brief
അമിത്ഷായ്ക്ക് ആഭ്യന്തരം, രാജ് നാഥ്സിംഗിന് പ്രതിരോധം, സ്മൃതിക്ക് സുപ്രധാന വകുപ്പ്: വിജയത്തിന് പകിട്ടേറ്റിയവരെ ഒപ്പം നിര്‍ത്താനൊരുങ്ങി മോദിതിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കേസ് സിബിഐ ഏറ്റെടുത്തേക്കുംമധുവിധുയാത്രക്കിടയില്‍ വാഹനാപകടം; മൈസൂരില്‍ 4 മലയാളികള്‍ മരിച്ചുകേന്ദ്രമന്ത്രിസഭാ യോഗം വൈകീട്ട് 5ന്, സത്യപ്രതിജ്‍ഞയില്‍ തീരുമാനമാകും: മോദിയും അമിത് ഷായും അദ്വാനിയെ സന്ദര്‍ശിച്ചുകര്‍ണ്ണാടക ഭരണം കൈക്കലാക്കാന്‍ ബിജെപി ശ്രമം ഊര്‍ജ്ജിതം; ഭരണം പോകാതിരിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് നെട്ടോട്ടം; മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും
KeralaLatestNationalNewsNews in Brief

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും: സ്ക്രീനിംഗ് കമ്മിറ്റി ചേരുന്നു

By Web Desk

കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത. സ്ക്രീനിംഗ് കമ്മിറ്റി ഇപ്പോള്‍ തിരുവനന്തപുരത്ത് ചേരുകയാണ്.

നേരത്തേ രണ്ടു തവണ സ്ക്രീനിംഗ് കമ്മറ്റി ചേർന്ന് മണിക്കൂറുകളോളം ചർച്ച ചെയ്തെങ്കിലും 16 സീറ്റിലും ഒരു പേര് എന്ന നിലയിലേക്കെത്താൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഒന്നിലധികം പേരുകളുള്ളിടത്ത് തീരുമാനം എടുക്കുക തെരഞ്ഞെടുപ്പ് സമിതി ആയിരിക്കും. ആലപ്പുഴ, ഇടുക്കി, ചാലക്കുടി, വടകര, വയനാട്, എറണാകുളം സീറ്റുകളിൽ ആണ് ഒന്നിലധികം പേരുകൾ ഉള്ളത്.

വയനാട്ടില്‍ കെ.സി വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ ടി സിദ്ധിക്കിനാണ് സാധ്യത. സിപിഎമ്മിലെ പി. ജയരാജന്‍ എതിര്‍സ്ഥാനാര്‍ത്ഥിയായ വടകരയിൽ സിദ്ദീഖിന്റ പേരുണ്ടെങ്കിലും സിദ്ദിഖിന് അവിടെ താൽപര്യമില്ല എന്നാണ് റിപ്പോര്‍ട്ട്. വടകരയിൽ ആരെ നിർത്തുമെന്ന കാര്യം കോണ്‍ഗ്രസ് നേത്യത്വത്തെ ഇപ്പോഴും ആശയക്കുഴപ്പത്തിലാക്കുകയാണ്.

ഷാനിമോള്‍ ഉസ്മാനെ ആലപ്പുഴയിൽ പരിഗണിച്ചേക്കും. എറണാകുളത്ത് കെ.വി തോമസിനൊപ്പം ഹൈബി ഈഡന്റെ പേരും തുല്യപ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുന്നുണ്ട്. എങ്കിലും സോളാര്‍ കേസില്‍ ക്രൈബ്രാഞ്ച് ഉള്‍പ്പെടുത്തിയത് തിരിച്ചടിയായേക്കും.

ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകൾ ആണ് ഉള്ളത്.ചാലക്കുടിയിൽ ബെന്നി ബെഹനാനാന്ന് സാധ്യത. ഈഴവ പ്രാതിനിധ്യം വർധിപ്പിക്കാൻ തീരുമാനിച്ചാൽ കെ.പി ധനപാലൻ മത്സരിക്കും. ഉമ്മൻ ചാണ്ടി മത്സരിക്കുന്നില്ലെങ്കിൽ ആന്റോ ആന്റണി പത്തനംതിട്ടയിൽ തുടരും.

നേതാക്കൾ തമ്മിലുള്ള അനൗപചാരിക ചർച്ചകളിലും ധാരണയായില്ലെങ്കിൽ തെരഞ്ഞെടുപ്പ് സമിതിയിൽ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാട് സുപ്രധാനമാകും.

Like
Like Love Haha Wow Sad Angry
2
Tags
Show More

Related Articles

Close
Close