KeralaLatestNewsNews in Brief

കേരള കോൺഗ്രസ്സിലെ തർക്ക പരിഹാരത്തിന് പിജെ ജോസഫ്; സമവായം തള്ളി ജോസ് കെ മാണി

By web desk

കേരള കോൺഗ്രസ് എമ്മിലെ തർക്ക പരിഹാരത്തിന് പി.ജെ ജോസഫ് മുന്നോട്ട് വച്ച സമവായ ഫോർമുല തള്ളി ജോസ് കെ മാണി. സിഎഫ് തോമസിനെ ചെയർമാനും പി.ജെ ജോസഫിനെ വർക്കിംഗ് ചെയർമാനും നിയമസഭാകക്ഷിനേതാവും ജോസ് കെ. മാണിയെ ഡെപ്യൂട്ടി ചെയർമാനുമാക്കാനുമായിരുന്നു പിജെ ജോസഫിന്‍റെ നിർദ്ദേശം. എന്നാൽ ഇത് ഒരു ഘട്ടത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജോസ് കെ മാണി.

സി.എഫ് തോമസിനെ മുൻനിർത്തി പാർട്ടി കൈപ്പിടിയിൽ ഒതുക്കാനായിരുന്നു പിജെ ജോസഫിന്‍റെ നീക്കം. എന്നാൽ സമവായ ചർച്ചകൾ പാർട്ടിക്കുള്ളിലാണ് നടത്തേണ്ടതെന്നും സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യത്തിൽ പിന്നോട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. സി.എഫ് തോമസ് ചെയർമാനാകാട്ടെ എന്ന ഫോർമുല മുന്നോട്ട് വച്ചപ്പോൾ ജോസ് കെ മാണി പക്ഷത്തെ ഒരു വിഭാഗത്തെ കൂടി ഒപ്പം നിർത്താനും പിജെ ജോസഫിന് കഴിഞ്ഞു.

അതേ സമയം ഡെപ്യൂട്ടി ചെയർമാൻ പദവിയോട് ജോസ് കെ മാണിക്ക് യോജിപ്പില്ല. മാത്രമല്ല പാർട്ടി യോഗങ്ങൾ വിളിക്കാൻ രേഖാമൂലം ആവശ്യപ്പെട്ടിട്ടും മാധ്യമങ്ങളിലൂടെ സമവായ ഫോർമുല മുന്നോട്ട് വച്ചതിൽ ജോസ് കെ. മാണി വിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ട്.

തിരുവനന്തപുരത്ത് ഉടൻ തന്നെ അനൗപചാരിക യോഗം വിളിച്ചുള്ള സമവായത്തിനാണ് ജോസഫ് പക്ഷത്തിന്‍റെ ശ്രമം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close