KeralaLatestNewsNews in Brief

നസീര്‍ വധശ്രമക്കേസ്: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

By Web Desk

സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അട്ടിമറിച്ച് കുറ്റവാളികളെ രക്ഷിക്കാന്‍ സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും ശ്രമം നടത്തുന്നുവെന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.

വധശ്രമത്തിന് പിന്നില്‍ സി.പി.എമ്മിന്റെ കറുത്ത കൈകളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ചെയ്യുന്നതാണ് കേരളത്തില്‍ പിണറായി വിജയന്‍ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എന്നാല്‍ സി.ഒ.ടി നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തിയെന്നും അന്വേഷണ സംഘത്തെ മാറ്റിയിട്ടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close