KeralaLocalNewsNews in Brief

ഞാന്‍ രാജിവെച്ചിട്ടില്ല, ഇനി വയ്ക്കുകയുമില്ല: വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

By Web Desk

ദേവസ്വം ബോര്‍ഡ് അധ്യക്ഷസ്ഥാനത്തുനിന്ന് താന്‍ രാജിവെച്ചുവെന്ന നിലയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്ന് എ. പത്മകുമാര്‍ അറിയിച്ചു. കാലാവധി അവസാനിക്കും വരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് താന്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും എ. പത്മകുമാര്‍ രാജിവെയ്‌ച്ചെന്ന തെറ്റായ വാര്‍ത്ത ചില മാധ്യമങ്ങള്‍ (ടിവി സംസ്കാരയല്ല) പ്രചരിപ്പിച്ചതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി പത്മകുമാര്‍ എത്തിയത്.

‘പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഞാന്‍ രാജി വെയ്ക്കണമെന്നത് ചിലരുടെ ആഗ്രഹമാണ്. അത് നടപ്പില്ല. കാലാവധി തീരുന്ന ജനുവരി 14 വരെ സ്ഥാനത്തുണ്ടാകും’, അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ മുതലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പത്മകുമാര്‍ രാജിവെച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. മകരവിളക്ക് മഹോത്സവം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ രാജിക്കാര്യം പുറത്തു വിടേണ്ടെന്നും പകരം പ്രസിഡന്റിന്റെ അധിക ചുമതല കെ.പി ശങ്കര്‍ദാസിന് നല്‍കിയെന്നുമായിരുന്നു ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത പുറത്ത് വിട്ടത്. തുടര്‍ന്നാണ് പത്മകുമാര്‍ വിശദീകരണം നടത്തിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close