News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
HealthKeralaLatestLocalNewsNews in Brief

ഡിഫ്തീരിയ ലക്ഷണങ്ങളോടെ മലപ്പുറത്ത് 6 വയസ്സുകാരന്‍ മരിച്ചു

By Web Desk

സംസ്ഥാനത്ത് ഡിഫ്തീരിയ ബാധിച്ച് ആറുവയസ്സുകാരന്‍ മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിൽസയിലിരുന്ന മലപ്പുറം പെരുമ്പടപ്പ് സ്വദേശി മുഹമ്മദ് ഷാനാണ് ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ മരിച്ചത്.

കുട്ടിക്ക് വാക്സിനെഷൻ എടുത്തിരുന്നില്ലെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. എങ്കിലും കുട്ടിക്ക് ഡിഫ്ത്തീരിയ ആണോ എന്ന് സ്ഥിരീകരിക്കാൻ രണ്ട് ദിവസമെടുക്കുമെന്നാണ് സൂചന..

ഒമ്പതാം തീയതിയാണ് കുട്ടിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തിച്ചത്. പ്രതിരോധ കുത്തിവെപ്പ് പൂര്‍ണമായി എടുക്കാത്തവരെയാണ് രോഗം ബാധിക്കുന്നത്.

വായുവില്‍ക്കൂടി പകരുന്ന ഡിഫ്തീരിയ മലയാളത്തില്‍ അറിയപ്പെടുന്നത് തൊണ്ടമുള്ള് എന്ന പേരിലാണ്. കൊറെയിന്‍ ബാക്ടീരിയം ഡിഫ്ത്തിരിയെ എന്ന രോഗാണുവാണ് ഇത് പടര്‍ത്തുന്നത്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close