KeralaLatestNewsNews in Brief
പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട 1 മുതല്‍ 12 ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങൾ നല്‍കും: വിദ്യാഭ്യാസ മന്ത്രി
By web desk

സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട 1 മുതല്‍ 12 ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങൾ നല്‍കും. ആവശ്യക്കാരായ വിദ്യാർത്ഥികളിൽ നിന്ന് പ്രഥമാദ്ധ്യാപകർ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ആഫീസർമാര്‍ മുഖാന്തിരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ അടിയന്തിരമായി ലഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.