KeralaLatestNewsNews in Brief

പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ ഘടനാമാറ്റം; അഞ്ചാം ക്ലാസ് എല്‍.പി വിഭാഗത്തിലേക്കും എട്ടാം ക്ലാസ് യു.പി വിഭാഗത്തിലേക്കും മാറണം: ഹൈക്കോടതി

By web desk

‌‌കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ ഘടനാമാറ്റം നടപ്പാക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഘടനയിലേക്ക് മാറണമെന്നും ഹൈക്കോടതി. ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഉത്തരവാണിത്. ഇതനുസരിച്ച് അഞ്ചാം ക്ലാസ് എല്‍.പി വിഭാഗത്തിലേക്കും എട്ടാം ക്ലാസ് യു.പി വിഭാഗത്തിലേക്കും മാറും.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് കേരളത്തിലെ സ്കൂളുകളില്‍ ഘടനാ മാറ്റം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാൽപതോളം സ്കൂൾ മാനേജ്മെൻറുകൾ നൽകിയ ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എൽ.പി ഒന്നു മുതൽ 5 വരെയും, യു.പി ആറ് മുതൽ എട്ട് വരെയുമാണ്. കേരള വിദ്യാഭ്യാസ നിയമത്തിലാകട്ടെ എല്‍.പി ഒന്നു മുതൽ 4 വരെയും യു.പി 5 മുതൽ 7 വരെയുമാണ്.

സംസ്ഥാനത്ത് സ്കൂളുകളിൽ കേന്ദ്ര വിദ്യാഭ്യാസ നിയമം നടപ്പാക്കാത്തത് നിയമ വിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി ശരിവെച്ചു. സൗജന്യ നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന് കേരള വിദ്യാഭ്യാസ ചട്ടം വിരുദ്ധമായതിനാൽ അതനുസരിച്ചുള്ള ഘടന നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ കേരള വിദ്യാഭ്യാസ നിയമമനുസരിച്ച് എല്‍.പി ഒന്ന് മുതൽ നാല് വരെയും, യു.പി അഞ്ച് മുതൽ ഏഴ് വരെയുമാണ്. ഈ ഘടനയില്‍ മാറ്റം വരുത്താനാണ് ഹൈക്കോടതി ഉത്തരവ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close