KeralaLatestNewsNews in Brief

പത്ത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം: നിരക്ക് വര്‍ധനയ്ക്ക് പിറകേ ജനത്തെ ഇരുട്ടിലാക്കാന്‍ സര്‍ക്കാര്‍

By Web Desk

സംസ്ഥാനത്ത് പത്തുദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. കടുത്ത വൈദ്യുത പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്. 10 ദിവസത്തിനകം അരമണിക്കൂര്‍ മുതല്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുത നിരക്ക് വര്‍ധന വലിയതോതിലില്ലെന്നും മന്ത്രി ഇടുക്കിയില്‍ പറഞ്ഞു. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമായതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും.

സംസ്ഥാനത്ത് വൈദ്യുത നിരക്ക് കുത്തനെ കൂട്ടിയതിന്‍റെ തൊട്ടുപിറകേയാണ് വൈദ്യുതി നിയന്ത്രണവും വരുന്നത്. 6.8 ശതമാനമാണ് നിരക്ക് വർധിപ്പിച്ചിട്ടുള്ളത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. നിരക്കു വർധന പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. മൂന്നു വര്‍ഷത്തേക്കാണ് വർധന.

പുതിയ നിരക്ക് പ്രകാരം കെ.എസ്.ഇ.ബിക്ക് 902 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഗാര്‍ഹിക ഉപയോക്താക്കളില്‍ ബി.പി.എല്‍ പട്ടികയിലുള്ളവര്‍ക്ക് വര്‍ധനയില്ല. കാന്‍സര്‍ രോഗികള്‍ക്കും ഗുരുതര അപകടങ്ങളില്‍ പെട്ട് കിടപ്പു രോഗികളായവര്‍ക്കും ഇളവുണ്ട്. കൃത്യ അളവിൽ മഴ ലഭിക്കാതിരുന്നതാണ് നിരക്ക് വർദ്ധനവിന് ഇടയാക്കിയത്.

മുന്‍ വര്‍ഷത്തെ അപേഷിച്ച് വന്‍ തോതില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട് ഇത്തവണ.കൃത്യമായ അളവിൽ മഴ ലഭിക്കാതെ വന്നതോടെ പുറത്തു നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങേണ്ട അവസ്ഥയാണിപ്പോൾ. പുറത്ത് നിന്ന് പണം കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വന്നാൽ ഇത് ബോര്‍ഡിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും.

ഈ സാഹചര്യത്തിലാണ് നിരക്ക് കൂട്ടിയത്. വാണിജ്യ വന്‍കിട ഉപഭോക്താക്കള്‍ നിലവില്‍ തന്നെ കൂടുതല്‍ പണം നല്‍കുന്നുണ്ട്. അതിനാല്‍ നാമമാത്ര വര്‍ദ്ധന മാത്രമാകും വന്‍കിട ഉപഭോക്താക്കള്‍ക്കുണ്ടാകുക.ദാരിദ്ര്യരേഖക്ക് താഴെയുള്ളവരില്‍ ചാര്‍ജ്ജ് വര്‍ദ്ധനയുടെ ഭാരം അടിച്ചേല്‍പ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close