News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
KeralaLatestNationalNewsNews in Brief

കനത്ത ചൂട്; കേരളാ എക്സ്പ്രസിൽ യാത്ര ചെയ്ത 4 പേര്‍ കുഴഞ്ഞു വീണു മരിച്ചു

By web desk

കേരളാ എക്സ്പ്രസിൽ യാത്ര ചെയ്ത നാല് പേര്‍ ട്രെയിനികത്ത് കുഴഞ്ഞു വീണു മരിച്ചു. ആഗ്രയിൽ നിന്ന് കൊയമ്പത്തൂരിലേക്ക് തിരിച്ച തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. 68 അംഗ യാത്രാ സംഘത്തിൽ ഉൾപ്പെട്ടവരായിരുന്നു ഇവരെല്ലാം. ട്രെയിൻ ഝാൻസി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മൃതദേഹങ്ങൾ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

വാരണസിയും ആഗ്രയും സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്നു സംഘം. തീവണ്ടി ആഗ്ര സ്റ്റേഷനിൽ നിന്ന് വിട്ടയുടനെ ശ്വാസ തടസവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടു. അധികം വൈകാതെ കുഴഞ്ഞ് വീഴുകയായിരുന്നു എന്നാണ് ഒപ്പം യാത്ര ചെയ്തവര്‍ പറയുന്നത്. ഗുരുതരാവസ്ഥയിലായ മറ്റൊരാളെ ആശുപത്രിയിലെത്തിക്കും മുന്പേ മരിച്ചു. മരിച്ചവരിൽ നാല് പേരും എഴുപത് വയസ്സിന് മുകളിലുള്ളവരാണ്. ബുന്ദൂർ പളനിസാമി, ബാൽകൃഷ്ണ രാമസ്വാമി, ധനലക്ഷ്മി, സുബ്ബരായ്യ എന്നിവരാണ് മരിച്ചത്

നിര്‍ജലീകരണമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് ഝാൻസി റെയിൽവേ ഡിവിഷൻ പിആർഒ മനോജ് സിംഗ് അറിയിച്ചു. അതെസമയം ദില്ലി ഉൾപ്പെടെ ഉത്തരേന്ത്യയിൽ കനത്ത് ചൂട് തുടരുകയാണ്. പലയിടങ്ങളിലും 48 ഡിഗ്രിയിൽ മുകളിലാണ് താപനില. നാല് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം സാധ്യതയുള്ളതായി കേന്ദ്ര കാലവാസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

Like
Like Love Haha Wow Sad Angry
11
Tags
Show More

Related Articles

Close
Close