KeralaLatestNewsNews in Brief

വയനാട്; പനമരം ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 45 ഓളം പേര്‍ ആശുപത്രിയില്‍

By web desk

യനാട്ടിലെ പനമരം ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ. വയനാട് പനമരം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന നാല്‍പ്പത്തിയഞ്ചോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറമെ നിന്നെത്തിയ സംഘം വിതരണം ചെയ്ത ഭക്ഷണം കഴിച്ചതോടെയാണ് ആളുകള്‍ക്ക് ശാരീരിക അവശത അനുഭവപ്പെട്ടത്.

ബലി പെരുന്നാൾ ദിനമായതിനാല്‍ വയനാട്ടിലെ പല ക്യാമ്പുകളിലും പുറമെ നിന്നെത്തിയ സംഘം ഭക്ഷണം വിതരണം ചെയ്തിരുന്നു. പുറമെ നിന്നെത്തിയ സംഘം വിതരം ചെയ്ത ഭക്ഷണം കഴിച്ച പനമരം നീര്‍വാരം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്കാണ് ഭക്ഷണം കഴിച്ച ശേഷം ശാരീരിക ബുധിമുട്ട് അനുഭവപ്പെട്ടത്. ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റിയാണ് നീർവാരം സ്കൂളിൽ ഭക്ഷണം വിതരണം ചെയ്തത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close