EnviromentKeralaLatestNationalNewsNews in Brief

ഡാമുകള്‍ ഒന്നിച്ചുതുറന്നതിനെ വിമര്‍ശിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തള്ളി: ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

By Web Desk

ര്‍ക്കാരിന്‍റെ അലംഭാവം കൊണ്ടാണ് പ്രളയദുരന്തം കേരളത്തില്‍ രൂക്ഷമായത് എന്ന വിമര്‍ശനമുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തള്ളി. ശാസ്ത്രീയ പഠനമല്ല അമിക്കസ് ക്യൂറി നടത്തിയതെന്ന വിമര്‍ശനമടങ്ങിയ സത്യവാങ്മൂലം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

ശാസ്ത്രലോകം തള്ളിയ കണക്കുകള്‍ വച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണം. ഈ വസ്തുത കേന്ദ്ര ജല കമ്മീഷന്‍ ശരി വച്ചിട്ടുണ്ട്. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള വിശദമായ സത്യവാങ്മൂലമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്നുവിട്ടതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്നായിരുന്നു അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഈ അലംഭാവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

പ്രളയം ഉണ്ടായപ്പോല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയമിച്ചത്. അമിക്കസ് ക്യൂറിയുടെ നിലപാടുകളെയും വിലയിരുത്തലുകളെയും ഒന്നാകെ തള്ളിയിരിക്കുകയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close