KeralaLatestNationalNewsNews in Brief

കേരളത്തിന് സാമ്പത്തിക ബുദ്ധിമുട്ടില്ല; സര്‍ക്കാരിന്‍റെ പക്കൽ 1400 കോടിയോളം രൂപയുണ്ട്: വി മുരളീധരന്‍

By web desk

ഴിഞ്ഞ പ്രളയകാലത്ത് സഹായമായി കേന്ദ്രം അനുവദിച്ച 2047 കോടി രൂപയിൽ 1400 കോടി രൂപയോളം കേരളം ചെലവാക്കിയിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാനം കൂടുതല്‍ സാമ്പത്തിക സഹായത്തിന് അപേക്ഷിച്ചിട്ടില്ല, കഴിഞ്ഞ തവണ അനുവദിച്ച തുകയുടെ മിച്ചം സര്‍ക്കാരിന്‍റെ കയ്യിലുണ്ട്.

അതുകൊണ്ടുതന്നെ സാമ്പത്തിക പരാധീനതയുടെ പ്രശ്നം കേരളത്തിന്‌ ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു. ഇത്തവണ കേരളത്തിന് അടിയന്തരദുരിതാശ്വാസത്തിന് 53 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. സൈന്യം, സാമ്പത്തിക സഹായം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close