KeralaLatestNationalNewsNews in Brief

പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം: ദുരന്തനിവാരണ സെസില്‍ ഇന്ന് തീരുമാനം

By Web Desk

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയ്ക്കായി ദുരന്ത നിവാരണ സെസ്‌ എര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഡൽഹിയിൽ ഇന്ന് ചേരുന്ന ജി എസ് ടി യോഗം അന്തിമ തീരുമാനമെടുക്കും. മന്ത്രിതല ഉപസമിതി ഇതേക്കുറിച്ച് സമര്‍പ്പിച്ച ശുപാര്‍ശ യോഗം പരിഗണിക്കും. 50 ലക്ഷം രൂപ വരെ വിറ്റ്‌ വരവുള്ള ചെറുകിട ഇടത്തരം സംരംഭങ്ങളെ ജി എസ്‌ടിയില്‍ നിന്ന്‌ ഒഴിവാക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. ഇക്കാര്യത്തിലും യോഗം ഇന്ന്‌ തീരുമാനം എടുക്കാന്‍ സാധ്യതയുണ്ട്.

നവകേരള നിര്‍മ്മാണത്തിനായി ജി എസ്‌ ടിയില്‍ നിന്ന്‌ പ്രത്യേക ഫണ്ട്‌ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക്‌ ഇന്ന്‌ ജി എസ്‌ ടി സമിതിയുടെ അംഗീകാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത്‌ ജി എസ്‌ടിയില്‍ രണ്ട്‌ വര്‍ഷത്തേയ്‌ക്ക്‌ ഒരു ശതമാനം വരെ അധിക സെസ്‌ എര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ്‌ ജി എസ്‌ ടി കൗണ്‍സില്‍ പരിഗണിക്കുക. കഴിഞ്ഞ ആഴ്‌ച ചേര്‍ന്ന കൗണ്‍സിലിന്റെ ഉപസമിതി ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരുന്നു..

ധനമന്ത്രി തോമസ്‌ ഐസക്‌ കൂടി ഉൾപ്പെട്ട സമിതിയായിരുന്നു നിർദേശം നല്‍കിയിരുന്നത്. ജിഎസ് ടി
കൗണ്‍സിലിന്റെ അംഗീകാരം കിട്ടിയാല്‍ എതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ സെസ്‌ ഈടാക്കണമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര തീരുമാനമെടുക്കും. മുമ്പ് അഖിലേന്ത്യാ തലത്തില്‍ സെസ്‌ എര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം പരിഗണിച്ചിരുന്നെങ്കിലും സംസ്ഥാനങ്ങള്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ്‌ കേരളത്തില്‍ നിന്ന്‌ മാത്രം സെസ്‌ പിരിക്കാനുള്ള നിര്‍ദ്ദേശത്തിലേയ്‌ക്ക്‌ ഉപസമിതി എത്തിച്ചേര്‍ന്നത്..

ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്ക്‌ സമാശ്വാസകരമായേക്കാവുന്ന ചില പ്രഖ്യാപനങ്ങളും ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ 20 ലക്ഷം രൂപ വാര്‍ഷിക വിറ്റ്‌ വരവുള്ളവരെയാണ്‌ ജി എസ്‌ടിയുടെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയിരിക്കുന്നത്‌. ഇത് 50 ലക്ഷമാക്കി ഉയര്‍ത്താനുള്ള മന്ത്രിതല ഉപസമിതിയുടെ നിര്‍ദ്ദേശത്തിലും കൗണ്‍സിലിന്‍റെ തീരുമാനം ഉണ്ടാവും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close