KeralaLatestNewsNews in Brief

വിശ്വാസികളെ വേദനിപ്പിച്ചവര്‍ ഹരിവരാസനം ട്രസ്റ്റില്‍ ഇരിക്കുന്നത് ശരിയല്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെ ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റ്; പത്മകുമാറിനെ സെക്രട്ടറി പദത്തില്‍ നിന്ന് പുറത്താക്കിയേക്കും

By Web Desk

ബരിമല യുവതീപ്രവേശത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ അനുകൂലിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ ബന്ധുവും ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ പി. മോഹന്‍കുമാര്‍. ആചാരത്തിന്റെ പേരില്‍ യുവതീപ്രവേശത്തെ ആദ്യം എതിര്‍ത്ത ദേവസ്വംബോര്‍ഡ്, സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നതെന്നും ഇത് വിശ്വാസി സമൂഹത്തോടുള്ള മഹാപാതകമാണെന്നും മോഹന്‍കുമാര്‍ ടിവി സംസ്‌കാരയോട് പറഞ്ഞു.

നിലവില്‍ മോഹന്‍കുമാര്‍ ചെയര്‍മാനായ ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സെക്രട്ടറി കൂടിയാണ് എ. പത്മകുമാര്‍. യുവതീപ്രവേശനത്തിന് വേണ്ടി വാദിക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ യുവതീപ്രവേശനത്തെ എതിര്‍ക്കുന്ന ഹരിവരാസനം ട്രസ്റ്റിന്റെ സെക്രട്ടറി പദത്തില്‍ ഇനിയും തുടരാന്‍ അനുവദിക്കുന്നത് വൈരുദ്ധ്യമാണെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. ട്രസ്റ്റിലെ മറ്റു ഭാരവാഹികളുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ അധികം വൈകാതെ തീരുമാനമെടുക്കും.

വിശ്വാസി സമൂഹത്തിന്റെ മനസ്സുരുകിയ പ്രതിഷേധം നേരിടേണ്ടിവരുമെന്നതുകൊണ്ടായിരിക്കാം ഏറ്റുമാനൂര്‍ ക്ഷേത്രം കൊടിയേറ്റ ചടങ്ങിന്റെ ഉദ്ഘാടനച്ചടങ്ങിന് പത്മകുമാര്‍ പോകാതിരുന്നതെന്നും മോഹന്‍കുമാര്‍ പറഞ്ഞു.

ദേവസ്വംബോര്‍ഡിന് വേണ്ടി എ. പത്മകുമാര്‍ പരസ്യമായി യുവതീപ്രവേശനത്തെ അനുകൂലിക്കുമെങ്കിലും വ്യക്തിപരമായി അദ്ദേഹം വിശ്വാസികള്‍ക്കൊപ്പമാണെന്ന് തനിക്കറിയാമെന്ന് മോഹന്‍ കുമാര്‍ വെളിപ്പെടുത്തി.

ഹരിവരാസനം രചിച്ച കോന്നകത്ത് ജാനകിയമ്മയുടെ കൊച്ചുമകനായ മോഹന്‍ കുമാര്‍ മുന്‍കയ്യെടുത്ത് രൂപം കൊടുത്ത ട്രസ്റ്റാണ് ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റ്. കോന്നകത്ത് ജാനകിയമ്മയുടെ സഹോദരന്റെ കൊച്ചുമകനാണ് പത്്മകുമാര്‍. യുവതീപ്രവേശനത്തെ നഖശിഖാന്തം എതിര്‍ക്കുന്ന ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റില്‍ പ്രവേശനത്തെ അനുകൂലിക്കുന്ന പത്മകുമാര്‍ സെക്രട്ടറിയായിരിക്കുന്നതില്‍ വലിയതോതില്‍ വിമര്‍ശനം ഉയരുകയാണ്.

Like
Like Love Haha Wow Sad Angry
11
Tags
Show More

Related Articles

Close
Close