CrimeGulfKeralaNewsNews in Brief

വനിതാമതിലിനെതിരെ വാട്സ് അപ് സന്ദേശം പങ്കുവച്ചുവെന്ന ആരോപണം: കാഞ്ഞങ്ങാട്ട് പ്രവാസിയെ വീടുകയറി ആക്രമിച്ചു

By Web Desk

സിപിഎം സംഘടിപ്പിച്ച വനിതാമതില്‍ പരിപാടിക്കെതിരെ വാട്സ് ആപ്പ് സന്ദേശം പങ്കുവച്ചുവെന്ന് ആരോപിച്ച് കാഞ്ഞങ്ങാട്ടെ പ്രവാസിയെ അക്രമികള്‍ വീടുകയറി ആക്രമിച്ചു. സിപിഎമ്മിൽ നിന്നും തുടര്‍ച്ചയായി ഭീഷണി നേരിട്ടിരുന്ന പ്രവാസിയെയാണ് നാട്ടിലെത്തിയപ്പോൾ വീട് കയറി ആക്രമിച്ചത്. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ സുനിലിനെയാണ് മര്‍ദ്ദിച്ചവശനാക്കിയത്. ഇയാള്‍ക്കൊപ്പം ഭാര്യ സയനയെയും മരുമകൾ ശ്യാമളയെയും മർദ്ദിച്ചതായി ആരോപണമുണ്ട്. ഇവരുടെ.വീടിനും അക്രമികള്‍ നാശനഷ്ടങ്ങള്‍ വരുത്തി.

പ്രവാസിയായ സുനിൽ രണ്ടാഴ്ച്ച മുൻപാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയാൽ കൊല്ലുമെന്നതടക്കമുള്ള ഭീഷണികള്‍ സിപിഎം പ്രവര്‍ത്തകരില്‍ ചിലരില്‍ നിന്ന് ഉണ്ടായിരുന്നു .

വീടിന്റെ ജനലുകളും,വാതിലുകളും,ഫർണിച്ചറുകളും സംഘം അടിച്ചു തകർത്തു. ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close