KeralaLatestLocalNewsNews in Brief

കാരാട്ട് റസാഖ് എംഎല്‍എ തന്നെ: അയോഗ്യനാക്കിയത് സുപ്രീംകോടതി സ്റ്റേ ചെയ്തു

By Web Desk

കാരാട്ട് റസാഖ് എംഎല്‍എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. കൊടുവള്ളി മണ്ഡലത്തിൽ കാരാട്ട് റസാഖിന്റെ തെരെഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കാരാട്ട് റസാഖിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സുപ്രീംകോടതി അനുമതിനൽകി.

എന്നാല്‍ വോട്ടെടുപ്പിൽ പങ്കെടുക്കരുതെന്നും , ആനുകൂല്യം കൈപ്പറ്റരുതെന്നും സുപ്രീം കോടതി വ്യവസ്ഥ വച്ചു. ജസ്റ്റിസ് മാരായ സഞ്ജയ് കിഷൻ കൗൾ, ഇന്ദിര ബാനെർജി എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി.

എതിർസ്‌ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന പരാതിയിലാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയിരുന്നത്‌. ഇതിനെതിരെയാണ്‌ കാരാട്ട് റസാഖ് സുപ്രീംകോടതിയെ സമീപിച്ച് അനുകൂലവിധി നേടിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close