CrimeKeralaLocalNewsVideos

പോലീസില്‍ ജോലി വേണോ? ഇതാ ആള്‍മാറാട്ട സംഘം: കായംകുളത്ത് പിടിയിലായത് പോലീസിന് പണി കൊടുത്ത വിരുതന്മാര്‍

By Web Desk

പോലീസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി വന്ന ആള്‍മാറാട്ട സംഘത്തെ കായംകുളം പോലീസ് പിടികൂടി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേരെയാണ് ക്‌സറ്റഡിയിലെടുത്തത്. ഇവര്‍ റിക്രൂട്ടമെന്റ് നടത്തി വന്നിരുന്ന ചേരാവള്ളി ആരുടത്ത് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ കായംകുളം സി ഐ പി കെ സാബുവിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി.

റെയ്ഡില്‍ പോലീസിന്‍റെ ബാഡ്ജുകള്‍, യൂണിഫോം, ലെറ്റര്‍ പാഡുകള്‍, മുദ്രകള്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കണ്ടെത്തി.

ഓഫീസ് ഓഫ് ദ ട്രാഫിക്  ട്രെയിന്‍ഡ് പോലീസ് ഫോഴ്‌സ് എന്ന ബോര്‍ഡ് സ്ഥാപനത്തിന് മുന്നില്‍ സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. പോലീസ്  വേഷത്തില്‍ വിവിധ റാങ്കുകളില്‍ ഉള്ള ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നതെന്ന്  കായംകുളം പോലീസ് പറഞ്ഞു.

സി ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. പ്രതികൾ മുൻപും സമാനമായ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ ആണെന്ന് പോലീസ് പറഞ്ഞു.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close