KeralaLatestNewsNews in Brief

പി.ജെ ജോസഫിന് തിരിച്ചടി: മാണി അനുസ്മരണ യോഗത്തിനിടെ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കരുതെന്ന് കോടതി

By Web Desk

തിരുവനന്തപുരത്തു നടക്കുന്ന കെ എം മാണി അനുസ്‌മരണ യോഗത്തിൽ പിജെ ജോസഫ് വിഭാഗത്തിനെതിരെ കോടതിയുടെ നിയമ നിർദ്ദേശം. മാണി അനുസ്‌മരണ യോഗത്തിൽ പുതിയ ചെയർമാനെ തിരഞ്ഞടുക്കരുതെന്നാണ് കോടതിയുടെ നിർദ്ദേശം. തിരുവനന്തപുരം ജില്ലാ കോടതി അവധിക്കാല ബെഞ്ചിന്‍റേതാണ് ഈ നിർദ്ദേശം.

കെ എം മാണി അനുസ്‌മരണ മറവിൽ ചെയർമാനെ തെരഞ്ഞെടുക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ട് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി മനോജാണ് ഹര്‍ജി നല്‍കിയത്.ബൈലോ പ്രകാരമല്ല നടപടി എന്ന് ഹർജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നടപടി.

തിരുവനന്തപുരത്ത് മാണി അനുസ്‌മരണ യോഗത്തിൽ പിജെ ജോസഫും ജോസ് കെ മാണിയും പങ്കെടുത്തു. എന്നാൽ ദിവസങ്ങള്‍ക്ക് മുമ്പ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍റെ താത്കാലിക ചുമതല പിജെ ജോസഫിന് നൽകിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ആണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി ഭരണഘടന അനുസരിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും വരെ വര്‍ക്കിംഗ് ചെയര്‍മാനാണ് താത്കാലിക ചുമതല നല്‍കേണ്ടതെന്നും ഇതനുസരിച്ചുള്ള സാധാരണ നടപടിക്രമം മാത്രമാണ് ഇതെന്നും ജോയ് എബ്രഹാം വ്യക്തമാക്കിയിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close