CrimeKeralaLatestNewsNews in Brief
എസ്.ഐ മുതല്‍ ഡി.വൈ.എസ്.പി വരെയുള്ളവരുമായി അടുപ്പം; നൂറിലധികം പോലീസുകാരെ ‘നെറ്റില്‍’ കുടുക്കി യുവതി; തലസ്ഥാനത്തെ ഒരു എസ്.ഐക്കെതിരേ ബലാത്സംഗക്കേസ്
By Web Desk

നൂറിലേറെ പോലീസ് ഉദ്യോഗസ്ഥരുമായി അടുപ്പം ആരോപിക്കപ്പെടുന്ന യുവതിയുടെ പരാതിയില്‍ തിരുവനന്തപുരത്തെ ഒരു എസ്.ഐക്കെതിരേ ബലാത്സംഗക്കേസ്. മ്യൂസിയം പോലീസാണു കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.കെ. വിനോദ്കുമാര്‍ ഉത്തരവിട്ടു.
പരിചയമില്ലാത്ത സ്ത്രീകളുമായി സാമൂഹികമാധ്യമങ്ങളിലൂടെ സംസാരിക്കരുതെന്നും സുഹൃദ്ബന്ധം സ്ഥാപിക്കരുതെന്നും സംസ്ഥാന പോലീസ് മേധാവിയുടെ മുന്നറിയിപ്പുള്ളപ്പോഴാണ് പോലീസിനുതന്നെ നാണക്കേടുണ്ടാക്കിയ സംഭവം. പരാതിക്കാരിയായ യുവതിക്ക് എസ്.ഐ. മുതല്‍ ഡി.വൈ.എസ്.പി വരെ നൂറിലേറെ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നാണ് സാമൂഹികമാധ്യമങ്ങള്‍ നിരീക്ഷിച്ച ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരങ്ങൾ. പോലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ ഇരയാക്കിയതാണോ അതോ യുവതി ഉദ്യോഗസ്ഥരെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണോ തുടങ്ങിയ വിവരങ്ങളാണു ഇപ്പോൾ അന്വേഷിക്കുന്നത്.
സംഭവം വിവാദമായതോടെ, ഫോര്‍ട്ട് കൊച്ചി സ്റ്റേഷനിലെ ഒരു സിവില്‍ പോലീസ് ഓഫീസര്‍ വാട്സ്ആപ് ഗ്രൂപ്പിലിട്ട ശബ്ദസന്ദേശവും സ്പെഷ്യൽ ബ്രാഞ്ച് പരിശോധിച്ചു. സന്ദേശം ഇങ്ങനെ: ”തിരുവനന്തപുരം സ്വദേശിയായ യുവതി ഡയറക്റ്റ് എസ്.ഐമാരെ പല രീതിയില്‍ പരിചയപ്പെട്ട് പ്രണയം നടിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തലസ്ഥാനത്തെ ഒരു എസ്.ഐ. കുടുങ്ങിയതായാണ് വിവരം. തന്റെ ആത്മഹത്യക്ക് ഉത്തരവാദി ഒരു എസ്.ഐയാണെന്നു ചൂണ്ടിക്കാട്ടി യുവതി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിന്റെ വിശദാംശങ്ങള്‍ കണ്ട്രോള് റൂമിനു കൈമാറിയിട്ടുണ്ട്”.
യുവതി തന്നെയും ബന്ധപ്പെട്ടിരുന്നതായി പോലീസുകാരന്റെ ശബ്ദസന്ദേശത്തിലുണ്ട്. യുവതിയുമായി സൗഹൃദം സ്ഥാപിച്ച ഉദ്യോഗസ്ഥരെല്ലാം അന്വേഷണത്തില്‍ കുടുങ്ങുമെന്നാണു സൂചനകൾ.