CrimeLatestNewsNews in Brief

‘ബുദ്ധിയില്ലാത്ത അവഹേളനം’: എസ്. രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

By Web Desk

ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന ആരോപണത്തില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വനിതാ ഉദ്യോഗസ്ഥയെ പരസ്യമായി അധിക്ഷേപിച്ചുവെന്നതാണ് കേസിന് അടിസ്ഥാനമായി കമ്മീഷന്‍ കണക്കാക്കുന്നത്.

മൂന്നാറിലെ നിര്‍മ്മാണം അനധികൃതമാണെന്നതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുമ്പില്‍ വച്ചാണ് എസ്. രാജേന്ദ്രന്‍ എംഎല്‍എ സബ് കളക്ടറെ അവഹേളിക്കുന്ന രീതിയിലുള്ളതെന്ന് ആരോപിക്കപ്പെട്ട സംഭാഷണങ്ങള്‍ നടത്തിയത്. അവള്‍ ബുദ്ധിയില്ലാത്തവളാണെന്നും വെറും ഐഎഎസ് കിട്ടിയെന്നും പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നുവെന്നുമുള്ള രീതിയിലായിരുന്നു പരിഹാസം. ഈ വിവാദ പരാമര്‍ശത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. നേരത്തേ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ എംഎല്‍എ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഖേദം പ്രകടിപ്പിച്ചിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close