KeralaLatestNewsNews in Brief

സയനൈഡ് ഉപയോഗിച്ചതിന് തെളിവ് കണ്ടെത്തല്‍ വെല്ലുവിളി: അന്വേഷണ സംഘം വിപുലീകരിക്കും

By Web Desk

കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. സങ്കീര്‍ണ്ണമായ കേസാണ് ഇത്. അതിനാല്‍ ഏറ്റവും ഏറ്റവും മികച്ച രീതിയില്‍ അന്വേഷണം നടത്തുമെന്നും ഡിജിപി പറഞ്ഞു. കൊലപാതകത്തിന് സയനൈഡ് ഉപയോഗിച്ചുവെന്നതിന് തെളിവ് കണ്ടെത്തുക വെല്ലുവിളിയാണ്. അന്വേഷണം പ്രയാസമേറിതായതിനാല്‍ ഓരോ കേസിലും പ്രത്യേകം എഫ്‌ഐആര്‍ ഇടുകയാണ് നല്ലത്.

സയനൈഡ് കണ്ടെത്തുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്. സയനൈഡ് എങ്ങനെ കിട്ടി എന്നതും പ്രധാനമാണെന്നും ബെഹ്‌റ പറഞ്ഞു. തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാ വെല്ലുവിളികളും അതിജീവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, പതിനഞ്ച് ദിവസം പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ് പി സൈമണ്‍ അറിയിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close