News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
KeralaLatestLocalNewsNews in Brief

ചാഴികാടനെ കോട്ടയത്ത് മത്സരിപ്പിക്കുന്നത് വാസവനെ ജയിപ്പിക്കാനുള്ള മാണിയുടെ തന്ത്രമെന്ന് പിസി ജോര്‍ജ്ജ്: ചാഴികാടന്‍ ദുര്‍ബ്ബലനെന്നും പിസി

By Web Desk

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് പിജെ ജോസഫിന് സീറ്റ് നല്‍കാതെ തോമസ് ചാഴികാടനെ മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി തീരുമാനിച്ചതിന് പിന്നില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവനെ ജയിപ്പിക്കാനുള്ള തന്ത്രമാണെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. വാസവനും കെഎം മാണിയുടെ മകന്‍ ജോസ് കെ മാണിയും തമ്മില്‍ രഹസ്യ ചര്‍ച്ച നടന്നതായും പിസി ജോര്‍ജ്ജ് ആരോപിച്ചു. തോമസ് ചാഴികാടന്‍ ദുര്‍ബ്ബലനായ സ്ഥാനാര്‍ത്ഥിയാണെന്നും തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ സ്ഥിരമായി നിര്‍ത്തുന്ന ആളാണെന്നും പിസി ജോര്‍ജ്ജ് പരിഹസിച്ചു.

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വാസവന്റെ സഹായത്തോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പിടിച്ചെടുക്കാന്‍ ജോസ് കെ മാണി ശ്രമം നടത്തിയെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പിസി ജോര്‍ജ്ജ് ആരോപണം ഉന്നയിച്ചത്. അന്ന് കെഎം മാണിയെ സഹായിച്ച വാസവനെ തിരിച്ചും സഹായിക്കണമെന്ന് ഇപ്പോള്‍ മാണിക്ക് ആഗ്രഹമുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. സിപിഎം യഥാര്‍ത്ഥത്തില്‍ വിഎന്‍ വാസവന് പകരം ജനകീയ സ്ഥാനാര്‍ത്ഥിയായ ഡോ. സിന്ധുമോള്‍ ജേക്കബിനെയാണ് മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ വാസവനെ നിര്‍ത്തിയാല്‍ ജയിപ്പിച്ചുതരാമെന്ന് കെഎം മാണി വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചു.

പിജെ ജോസഫ് കോട്ടയത്ത് മത്സരിക്കുമെങ്കില്‍ വാസവന്‍ തോല്‍ക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close