News in Brief
അമിത്ഷായ്ക്ക് ആഭ്യന്തരം, രാജ് നാഥ്സിംഗിന് പ്രതിരോധം, സ്മൃതിക്ക് സുപ്രധാന വകുപ്പ്: വിജയത്തിന് പകിട്ടേറ്റിയവരെ ഒപ്പം നിര്‍ത്താനൊരുങ്ങി മോദിതിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കേസ് സിബിഐ ഏറ്റെടുത്തേക്കുംമധുവിധുയാത്രക്കിടയില്‍ വാഹനാപകടം; മൈസൂരില്‍ 4 മലയാളികള്‍ മരിച്ചുകേന്ദ്രമന്ത്രിസഭാ യോഗം വൈകീട്ട് 5ന്, സത്യപ്രതിജ്‍ഞയില്‍ തീരുമാനമാകും: മോദിയും അമിത് ഷായും അദ്വാനിയെ സന്ദര്‍ശിച്ചുകര്‍ണ്ണാടക ഭരണം കൈക്കലാക്കാന്‍ ബിജെപി ശ്രമം ഊര്‍ജ്ജിതം; ഭരണം പോകാതിരിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് നെട്ടോട്ടം; മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും
KeralaLatestNewsNews in Brief

ശബരിമല പ്രചാരണ വിഷയമാകും: തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കുമ്മനം രാജശേഖരന്‍

By Web Desk

ബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തിനെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണവിഷയമാക്കാന്‍ പാടില്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കുമ്മനം പറഞ്ഞു. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച ശേഷം തിരുവനന്തപുരത്തെത്തിയ കുമ്മനം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ആരാധനാ സ്വാതന്ത്ര്യമാണ് ഇവിടുത്തെ വിഷയമെന്നും ശബരിമല ഒരു നിമിത്തം മാത്രമാണെന്നും കുമ്മനം പറഞ്ഞു. ‘ശബരിമലയില്‍ ഇതനുവദിച്ചാല്‍ മലയാറ്റൂര്‍ പള്ളിയിലോ ബീമാ പള്ളിയിലോ ആകും അടുത്തത് നടക്കുക. അതിനാല്‍ ഇത് ആരാധനാലയങ്ങളുടെ മുഴുവന്‍ പ്രശ്‌നമാണ്. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രശ്ന്മാണ്’, കുമ്മനം പറഞ്ഞു.

ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്ന ലക്ഷ്യവുമായാണ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, ശോഭാ സുരേന്ദ്രന്‍, മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close