News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
KeralaLatestNationalNewsNews in Brief

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു: 16 മണ്ഡലങ്ങളില്‍ സിപിഎം; 4 മണ്ഡലങ്ങളില്‍ സിപിഐ

By Web Desk

ലോക് സഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും എല്‍ഡിഎഫ് പ്രഖ്യാപിച്ചു. ആകെയുള്ള 20 മണ്ഡലങ്ങളില്‍ സിപിഎം 16 മണ്ഡലങ്ങളിലും സിപിഐ 4 മണ്ഡലങ്ങളിലും മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആറ് സിറ്റിംഗ് എംപിമാരും ആറ് എംഎല്‍എമാരും മത്സരിക്കും.

സിപിഐ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം -സി ദിവാകരന്‍ (സിപിഐ)
ആറ്റിങ്ങല്‍ – എ സമ്പത്ത് (സിപിഎം)
കൊല്ലം- കെ എന്‍ ബാലഗോപാല്‍ (സിപിഎം)
പത്തനംതിട്ട – വീണ ജോര്‍ജ്ജ് (സിപിഎം)
മാവേലിക്കര -ചിറ്റയം ഗോപകുമാര്‍ (സിപിഐ)
ആലപ്പുഴ – എ എം ആരിഫ് (സിപിഎം)
ഇടുക്കി – ജോയിസ് ജോര്‍ജ്ജ് (സിപിഎം സ്വതന്ത്രന്‍)
കോട്ടയം – വി എന്‍ വാസവന്‍ (സിപിഎം)
എറണാകുളം – പി രാജീവ് (സിപിഎം)
ചാലക്കുടി – ഇന്നസെന്റ് (സിപിഎം സ്വതന്ത്രന്‍)
തൃശൂര്‍ – രാജാജി മാത്യു തോമസ് (സിപിഐ)
ആലത്തൂര്‍ – പി കെ ബിജു (സിപിഎം)
പാലക്കാട് – എം ബി രാജേഷ് (സിപിഎം)
പൊന്നാനി – പി വി അന്‍വര്‍ (സിപിഎം സ്വതന്ത്രന്‍)
മലപ്പുറം – വി പി സാനു (സിപിഎം)
കോഴിക്കോട് – എ പ്രദീപ് കുമാര്‍ (സിപിഎം)
വടകര – പി ജയരാജന്‍ (സിപിഎം)
വയനാട് – പി പി സുനീര്‍ (സിപിഐ)
കണ്ണൂര്‍ – പി കെ ശ്രീമതി (സിപിഎം)
കാസര്‍കോട് – കെ പി സതീഷ് ചന്ദ്രന്‍ (സിപിഎം)

ഇവരില്‍ പി കെ ശ്രീമതിയും സി ദിവാകരനും മുന്‍ മന്ത്രിമാരാണ്. കെ എന്‍ ബാലഗോപാലും പി രാജീവും മുന്‍ രാജ്യസഭാംഗങ്ങളാണ്. കെ പി സതീഷ് ചന്ദ്രന്‍, പി ജയരാജന്‍, രാജാജി മാത്യു തോമസ്, വി എന്‍ വാസവന്‍ എന്നിവര്‍ മുന്‍ എംഎല്‍എമാരുമാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close