News in Brief
അമിത്ഷായ്ക്ക് ആഭ്യന്തരം, രാജ് നാഥ്സിംഗിന് പ്രതിരോധം, സ്മൃതിക്ക് സുപ്രധാന വകുപ്പ്: വിജയത്തിന് പകിട്ടേറ്റിയവരെ ഒപ്പം നിര്‍ത്താനൊരുങ്ങി മോദിതിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കേസ് സിബിഐ ഏറ്റെടുത്തേക്കുംമധുവിധുയാത്രക്കിടയില്‍ വാഹനാപകടം; മൈസൂരില്‍ 4 മലയാളികള്‍ മരിച്ചുകേന്ദ്രമന്ത്രിസഭാ യോഗം വൈകീട്ട് 5ന്, സത്യപ്രതിജ്‍ഞയില്‍ തീരുമാനമാകും: മോദിയും അമിത് ഷായും അദ്വാനിയെ സന്ദര്‍ശിച്ചുകര്‍ണ്ണാടക ഭരണം കൈക്കലാക്കാന്‍ ബിജെപി ശ്രമം ഊര്‍ജ്ജിതം; ഭരണം പോകാതിരിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് നെട്ടോട്ടം; മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും
EntertainmentKeralaLocal

അറിവിന്‍റെ മാജിക്കുമായി കുരുന്നുകള്‍ക്ക് മുന്നില്‍ മനു പൂജപ്പുര: കല്ലറ മദര്‍ ഇന്ത്യ സ്‌കൂളിന് ആനന്ദദിനം

By Web Desk

തിരുവനന്തപുരം കല്ലറ മദര്‍ ഇന്ത്യ സ്‌കൂളിലെ കിന്റര്‍ഗാര്‍ട്ടന്‍ കോണ്‍വൊക്കേഷന്‍ ദിനാചരണ പരിപാടികള്‍ പ്രശസ്ത ടെലിവിഷന്‍ താരവും മജീഷ്യനുമായ മനു പൂജപ്പുര ഉദ്ഘാടനം ചെയ്തു. മുതിര്‍ന്നവരെയും രക്ഷിതാക്കളെയും അധ്യാപകരെയും ബഹുമാനിക്കുന്നതടക്കമുള്ള ആചാരമര്യാദകള്‍ കുരുന്നുകളെ പഠിപ്പിക്കുന്നതിലാണ് എല്ലാവരും ശ്രദ്ധവെയ്‌ക്കേണ്ടതെന്ന് മനു പൂജപ്പുര പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ, വൈകാരിക, ബൗദ്ധിക, ആത്മീയ ഉന്നമനമായിരിക്കണം വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്നതില്‍ മദര്‍ ഇന്ത്യ സ്‌കൂള്‍ പ്രകടിപ്പിച്ചിട്ടുള്ള ചരിത്രപരമായ മികവിന് തെളിവാണ് സ്‌കൂളിന് ലഭിച്ചിട്ടുള്ള നിരവധി പുരസ്‌കാരങ്ങളെന്നും ഇവിടുത്തെ അധ്യാപകര്‍ അഭിനന്ദനാര്‍ഹരാണെന്നും മനു പൂജപ്പുര കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ബി.കെ രവീന്ദ്രന്‍ നായര്‍ അധ്യക്ഷനായിരുന്നു. ടിവി സംസ്‌കാര ഡയറക്ടറും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ പി. മോഹന്‍കുമാര്‍ സന്നിഹിതനായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാജ്വേറ്റ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

തുടര്‍ന്ന് മനു പൂജപ്പുര അവതരിപ്പിച്ച മാജിക് പ്രദര്‍ശനവും എല്‍കെജി-യുകെജി വിദ്യാര്‍ത്ഥികളുടെ കലാപ്രകടനവും ശ്രദ്ധേയമായി.

Like
Like Love Haha Wow Sad Angry
22
Tags
Show More

Related Articles

Close
Close