KeralaLatestNationalNewsNews in Brief

മലങ്കര സഭാ പള്ളികളിലെ കത്തിക്കുത്തും തമ്മിലടിയും: പരിഹാരത്തിന് കുരിശിന്‍റെ വഴി നടത്തിയ കൊല്ലം പണിക്കര്‍ക്ക് ഭീഷണി; പിന്‍വാങ്ങില്ലെന്ന് കൊല്ലം പണിക്കര്‍

By Web Desk

ലങ്കര സഭയില്‍ പരസ്പരം ഏറ്റുമുട്ടുന്ന ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാവിശ്വാസികള്‍ ഒന്നിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയ ഓര്‍ത്തഡോക്‌സ് സഭാംഗവും പ്രമുഖ പ്രഭാഷകനും സാഹിത്യകാരനുമായ കൊല്ലം പണിക്കരെ കോട്ടയം പ്രസ് ക്ലബ്ബിന് മുന്നില്‍ വച്ച് സഭാവിശ്വാസികളില്‍ ചിലര്‍ തടഞ്ഞത് വിവാദമാകുന്നു. വാര്‍ത്താസമ്മേളനം നടത്തി പുറത്തിറങ്ങിയ കൊല്ലം പണിക്കരെ ഓര്‍ത്തഡോക്‌സ് സഭാ വൈദിക സെക്രട്ടറി ഫാ. പി.കെ കുര്യാക്കോസ് പണ്ടാരക്കുന്നേലിന്റെ നേതൃത്വത്തിലാണ് തടഞ്ഞത്. എന്നാല്‍ മലങ്കര സഭയില്‍ സമാധാനം പുലരണമെന്ന് അപേക്ഷിച്ച് ഓര്‍ത്തഡോക്‌സ് ആസ്ഥാനത്തേക്ക് കുരിശിന്റെ വഴി നടത്തിയ തന്നെ ഇനിയും ആക്രമിക്കാന്‍ ശ്രമിച്ചാലും സമാധാനത്തിന്റെ വഴിയില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് കൊല്ലം പണിക്കര്‍ ടിവി സംസ്‌കാരയോട് പറഞ്ഞു.

യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കം പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും കൊല്ലം പണിക്കര്‍ വ്യക്തമാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close