KeralaLatestNationalNewsNews in BriefWorld

വിവാദ ഭൂമി ഇടപാടില്‍ നഷ്ടപ്പെട്ട പദവി കര്‍ദിനാള്‍ ആലഞ്ചേരി തിരിച്ചുപിടിച്ചു: വീണ്ടും അതിരൂപതാ അധ്യക്ഷനായി; മാര്‍ മനത്തോടത്തിനെ സ്ഥാനത്തുനിന്ന് നീക്കി വത്തിക്കാനിലേയ്ക്ക് വിളിപ്പിച്ചു

By Web Desk

ഭൂമി വില്പന വിവാദത്തെ തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപതാ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അധ്യക്ഷസ്ഥാനം തിരികെ നല്‍കി. വത്തിക്കാനാണ് തീരുമാനമെടുത്തത്. ഇതേത്തുടര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു.

നേരത്തേ ആലഞ്ചേരിയെ നീക്കിയപ്പോള്‍ അധ്യക്ഷസ്ഥാനം നല്‍കിയത് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന മാര്‍ ജേക്കബ് മനത്തോടത്തിനായിരുന്നു. ഒരു വര്‍ഷത്തേക്കായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല. അതിന്റെ കാലാവധി ബുധനാഴ്ച്ച അവസാനിച്ചതോടെ അദ്ദേഹത്തോട് ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. മനത്തോടത്തിനെ വത്തിക്കാനിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.

ഭൂമി ഇടപാടില്‍ കര്‍ദിനാളിന്റെ ഭാഗത്തുനിന്ന് വീഴ്ച്ച സംഭവിച്ചതായി വിമര്‍ശനങ്ങള്‍ വന്നതോടെയാണ് നേരത്തേ ആലഞ്ചേരിയെ അതിരൂപതാ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയത്. ഭൂമി ഇടപാടിന്റെ അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാനില്‍ ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ആലഞ്ചേരിയെ തിരിച്ചെടുക്കാന്‍ തീരുമാനമായത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close