EntertainmentLocal

കാരുണ്യത്തിന്‍റെ സ്പര്‍ശവുമായി ഓണാഘോഷം: മാതൃകയായി മദര്‍ ഇന്ത്യ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

By Web Desk

പ്രമുഖ ജീവകാരുണ്യപ്രസ്ഥാനമായ പത്തനാപുരം ഗാന്ധിഭവനിലേയ്ക്ക് സ്വന്തം വീടുകളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളും സമ്മാനങ്ങളും കയറ്റിയയച്ച് മാതൃകയായി വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരം കല്ലറ മദര്‍ ഇന്ത്യ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് വ്യത്യസ്തമായ ഓണാഘോഷ പരിപാടിയിലൂടെ ശ്രദ്ധേയരായത്.

സ്കൂളില്‍ നടന്ന വിപുലമായ ഓണാഘോഷ പരിപാടികള്‍ക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് തങ്ങളുടെ എളിയ ഓണക്കാഴ്ച്ചയായി സമ്മാനങ്ങളും പച്ചക്കറികളും അടങ്ങിയ പെട്ടികള്‍ അയച്ചത്.

മദര്‍ ഇന്ത്യ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥികളെ സഹജീവി സ്നേഹത്തിന്‍റെ ഉത്തമ മാതൃകകള്‍ പഠിപ്പിച്ച സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. ബി. രവീന്ദ്രന്‍ നായരെയും സഹാധ്യാപകരെയും ചടങ്ങില്‍ പങ്കെടുത്ത ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ അഭിനന്ദിച്ചു.

നേരത്തേ ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഗാന്ധിഭവന്‍ സന്ദര്‍ശിച്ചതോടെയാണ് അവരില്‍ മാനവസ്നേഹത്തിന്‍റെ ഉറവകള്‍ ഉണ്ടായതെന്ന് ഡോ. ബി. രവീന്ദ്രന്‍ നായരും പറഞ്ഞു. ഡോ. പുനലൂര്‍ സോമരാജനോടൊപ്പം, അദ്ദേഹത്തിന്‍റെ പത്നി പ്രസന്ന സോമരാജന്‍, നടന്‍ ടി.പി. മാധവന്‍, ടിവി സംസ്കാര മാനേജിംഗ് ഡയറക്ടര്‍ എസ്. ഹരിപ്രസാദ്, ഡയറക്ടര്‍ പി. മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഡോ. പുനലൂര്‍ സോമരാജനെ ഡോ. ബി. രവീന്ദ്രന്‍ നായര്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.

Like
Like Love Haha Wow Sad Angry
49
Tags
Show More

Related Articles

Close
Close