KeralaLatestNewsNews in Brief

ജൂണ്‍ 18ന് വാഹന പണിമുടക്ക്: സംസ്ഥാനവ്യാപകമായി വാഹനങ്ങളോടില്ലെന്ന് മോട്ടോര്‍ വാഹന സംരക്ഷണ സമിതി

By Web Desk

സംസ്‌ഥാനത്ത്‌ ഈ മാസം 18ന്‌ വാഹന പണിമുടക്ക്‌. ബസ്‌ , ഓട്ടോ, ടാക്‌സി, ലോറി വാഹനങ്ങളാണ്‌ പണിമുടക്കുക. മോട്ടോര വാഹന സംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

വാഹനങ്ങളിൽ ജിപിഎസ്‌ നിർബന്ധമാക്കിയതിലും ഇൻഷുറൻസ്‌ പ്രീമിയം വർദ്ധിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ്‌ പണിമുടക്കുന്നതെന്ന് മോട്ടോര്‍ വാഹന സംരക്ഷണ സമിതി അറിയിച്ചു.

തൃശൂരിൽ ചേർന്ന മോട്ടോർ വാഹന സംരക്ഷണ സമിതി യോഗത്തിലാണ്‌ പണിമുടക്കാന്‍ തീരുമാനമെടുത്തത്.

Like
Like Love Haha Wow Sad Angry
4
Tags
Show More

Related Articles

Close
Close