News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
KeralaLatestNationalNewsNews in BriefSports

ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം

By Web Desk

പെണ്‍കുട്ടികളുടെ ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് അഭിമാന കിരീടം. 104 പോയിന്റുമായാണ് കേരളം കിരീടം ഉറപ്പിച്ചത്. ആറ് സ്വര്‍ണ്ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവുമായാണ് കേരളത്തിന്റെ കിരീടധാരണം.

അവസാനദിവസമായ ഇന്ന് രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും കേരളം സ്വന്തമാക്കി.

ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്ര ബാബുവാണ് കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ കേരളത്തിന്റെ മെറിന്‍ ബിജു വെള്ളി മെഡല്‍ നേടി. 4*400 മീറ്റര്‍ റിലേയില്‍ ജി. രേഷ്മ, തെരേസ മാത്യു, സൂര്യ മോള്‍, റിയ മോള്‍ ജോയ് എന്നിവരടങ്ങിയ ടീം ഒന്നാമതെത്തി. 200 മീറ്ററില്‍ ആന്‍സി സോജനും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡെല്‍ന ഫിലിപ്പും വെള്ളി നേടി.

തമിഴ് നാടാണ് രണ്ടാം സ്ഥാനത്തുള്ളത്. തമിഴ്‌നാടിന് 54 പോയിന്‍റേ ലഭിച്ചുള്ളൂ.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close