CrimeKeralaLatestNationalNewsNews in Brief

തിരുവനന്തപുരത്ത് സമരാനുകൂലികളുടെ അക്രമം: എസ്ബിഐ ട്രഷറി ബ്രാഞ്ച് തല്ലിത്തകര്‍ത്തു

By Web Desk

ദേശീയ പണിമുടക്കില്‍ കടകളും സ്ഥാപനങ്ങളും നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്ന സംയുക്ത സമരസമിതിയുടെ വാക്കുകള്‍ക്ക് പുല്ലുവില. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനരികിലുളള എസ്ബിഐ ട്രഷറി ബ്രാഞ്ച് സമരാനുഭാവികളായ അക്രമികള്‍ തല്ലിത്തകര്‍ത്തു. പണിമുടക്ക് ദിനത്തില്‍ ബാങ്ക് തുറന്ന് പ്രവര്‍ത്തിച്ചതില്‍ പക തീര്‍ക്കുകയായിരുന്നു സമരാനുഭാവികള്‍.

മാനേജരുടെ ക്യാബിനിലേക്ക് ഇരച്ചുകയറിയ അക്രമി സംഘം മേശയും കംപ്യൂട്ടറും ഫോണും മറ്റ് ഉപകരണങ്ങളുമെല്ലാം അടിച്ച് തകര്‍ത്തു. രാവിലെ പത്തരയോടെയായിരുന്നു സംഭവം.

ജീവനക്കാര്‍ക്ക് നേരെയും സമരക്കാര്‍ ഭീഷണി മുഴക്കി. സംഭവത്തില്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ബാങ്ക് മാനേജര്‍ പരാതി നല്‍കി അക്രമികളില്‍ ഏഴു പേരുണ്ടായിരുന്നു. വന്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നിടത്താണ് സമരാനുഭാവികള്‍ അക്രമം നടത്തിയത്.

എസ്ബിഐയിലെ ഭൂരിപക്ഷം പേരും സമരത്തില്‍ പങ്കെടുക്കുന്നില്ല. അതിനാല്‍ ദേശീയ പണിമുടക്ക് തുടങ്ങിയ ഇന്നലെയും ബാങ്ക് തുറന്നുപ്രവര്‍ത്തിച്ചിരുന്നു.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close